കേരളം

kerala

ETV Bharat / entertainment

'നയന്‍താരയും വിജയ്‌ സേതുപതിയും മികച്ച അഭിനേതാക്കള്‍' ; 'ജവാന്‍റെ' വിശേഷങ്ങള്‍ പങ്കുവച്ച് കിങ് ഖാന്‍ - ഏറ്റവും പുതിയ സിനിമ വാര്‍ത്ത

ട്വിറ്ററിലെ #AskSrk സെഷനില്‍ പഠാന്‍റെ ബ്രഹ്മാണ്ഡ വിജയശേഷം ആരാധകരോട് സംവദിക്കവെയാണ് വരാനിരിക്കുന്ന ചിത്രമായ 'ജവാന്‍റെ' വിശേഷങ്ങള്‍ കിങ് ഖാന്‍ പങ്കുവച്ചത്

AskSRK  Shah Rukh Khan AskSRK  Shah Rukh Khan on working with Nayanthara  Shah Rukh Khan on working with Vijay Sethipathi  Shah Rukh Khan on Atlee son  Shah Rukh Khan latest news  Shah Rukh Khan on pathaan success  atlees new movie jawan  nayantara  vijay sethupathi  shah rukh khan  pathan  pathan sucess  latest film news  srk session in twitter  latest news today  നയന്‍താര  വിജയ്‌ സേതുപതി  കിങ് ഖാന്‍  എസ്‌ആര്‍കെ സെഷന്‍  പഠാന്‍  ജവാന്‍  ആട്‌ലി  700 കോടിയില്‍ ഇടം പിടിച്ച് പഠാന്‍  പഠാന്‍റെ വിജയം  റെഡ് ചില്ലി എന്‍റര്‍ടെയ്‌മെന്‍റ്  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'നയന്‍താരയും വിജയ്‌ സേതുപതിയും മികച്ച അഭിനേതാക്കള്‍'; 'ജവാന്‍റെ' വിശേഷങ്ങള്‍ പങ്കുവെച്ച് കിങ് ഖാന്‍

By

Published : Feb 4, 2023, 8:44 PM IST

മുംബൈ : സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന 'ജവാന്‍റെ' വിശേഷങ്ങള്‍ പങ്കുവച്ച് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ജവാന്‍ സിനിമയിലെ സഹതാരങ്ങളായ നയന്‍ താര, വിജയ്‌ സേതുപതി എന്നിവരെക്കുറിച്ചും അറ്റ്‌ലിയുടെ കുഞ്ഞിനെ സന്ദര്‍ശിച്ചതും താരം പങ്കുവച്ചു. ട്വിറ്ററിലെ #AskSrk സെഷനില്‍ പഠാന്‍റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ആരാധകരോട് സംസാരിക്കുകയായിരുന്നു കിങ് ഖാന്‍.

നയന്‍താര മികച്ച നടി : 'നയന്‍താര വളരെ മികച്ച അഭിനേത്രിയാണ്. എല്ലാ ഭാഷകളും വളരെ മനോഹരമായി അവര്‍ കൈകാര്യം ചെയ്യും. ചിത്രത്തിലും നിങ്ങള്‍ക്ക് അവരുടെ പ്രകടനം ഇഷ്‌ടമാകുമെന്ന് കരുതുന്നുവെന്ന്' തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ആക്ഷന്‍ ചിത്രമായ 'ജവാന്‍' ജൂണ്‍ രണ്ടാം തീയതി ലോകമെമ്പാടും റിലീസ് ചെയ്യും ഹിന്ദി, തമിഴ്‌, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റെഡ് ചില്ലി എന്‍റര്‍ടെയ്‌മെന്‍റാണ് നിര്‍മാണം.

'ആരാധകരുടെ സ്‌നേഹം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ആ അനുഭൂതി ലഭിക്കുന്നു' - പഠാന്‍റെ വിജയത്തെക്കുറിച്ചുള്ള പ്രതികരണമെന്തെന്നുള്ള ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി ഷാരൂഖ് ഖാന്‍ പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷം തിളങ്ങി ഷാരൂഖ് : സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത സിനിമയിലൂടെ നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. കൂടാതെ, ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രേക്ഷകരുടെ പ്രതികരണമെന്ന് കിങ് ഖാന്‍ വ്യക്തമാക്കി.

'എനിക്ക് സിനിമ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ഇഷ്‌ടമായി. എന്നാല്‍, ഇത്രയുമധികം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ആനന്ദ് എന്നിവരുടെ ലക്ഷ്യബോധവും വിശ്വാസവുമാണ് ചിത്രത്തിന്‍റെ വിജയത്തിന് പ്രധാന കാരണം' - കിങ് ഖാന്‍ പറഞ്ഞു.

700 കോടിയില്‍ ഇടം പിടിച്ച് പഠാന്‍ : ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യവാരം തന്നെ മികച്ച കളക്ഷനായിരുന്നു ലഭിച്ചത്. ലോകമെമ്പാടുമായി 700 കോടി രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. ഒരു ഹീറോ എന്ന നിലയില്ലാതെ അച്ഛന്‍ കഥാപാത്രങ്ങളായി ഇനി വേഷമിടുമോ എന്ന പ്രേക്ഷകന്‍റെ ചോദ്യത്തിന് 'താങ്കള്‍ അച്ഛനായിക്കോളൂ,എനിക്ക് നായകനാകുന്നതില്‍ പ്രശ്‌നമില്ലെന്ന്' താരം പ്രതികരിച്ചു. 'ചിത്രത്തിന്‍റെ വിജയത്തില്‍ ഭാര്യയും കുടുംബം മുഴുവനും വളരെയധികം സന്തോഷത്തിലാണെന്ന്' ഗൗരി ഖാന്‍റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details