Pathaan breaking all box office records: ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍റെ 'പഠാന്‍'. വരും ദിവസങ്ങളില്‍ ചിത്രം 1,000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുകൂട്ടല്‍. അതേസമയം 'പഠാന്‍റെ' ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍ 900 കോടിയിലേക്ക് അടുക്കുന്നതായി യാഷ് രാജ് ഫിലിം പ്രൊഡക്ഷന്‍ അറിയിച്ചു.
Pathaan gross collection: 'വിദേശ വിപണിയില്‍ നിന്നും 337 കോടി രൂപ നേടി 888 കോടി രൂപയുടെ കലക്ഷനാണ് വെള്ളിയാഴ്‌ച വരെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം നേടിയ ഹിന്ദി ചിത്രമായി 'പഠാന്‍' മാറിയെന്നും യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്‌തു. ഒരു ബോളിവുഡ് സിനിമയെ സംബന്ധിച്ചിടത്തോളം 888 കോടി എന്നത് വലിയ നേട്ടമാണ്.
Pathaan box office collection: 551 കോടി രൂപയാണ് 'പഠാന്‍റെ' ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ് ഓഫിസ് കലക്ഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാഴാഴ്‌ചത്തെ (ഫെബ്രുവരി 9) കലക്ഷനേക്കാള്‍ ഒരു കോടി രൂപ കുറവായിരുന്നു വെള്ളിയാഴ്‌ചത്തെ കലക്ഷന്‍. കഴിഞ്ഞ ദിവസം (ഫെബ്രുവരി 10) അഞ്ച് കോടിയിലധികം ചിത്രം നേടിയിരുന്നു. ഇതോടെ 462.32 കോടി രൂപയാണ് 'പഠാന്‍റെ' ഡൊമസ്‌റ്റിക് കലക്ഷന്‍.
Pathaan to enter 1000 crore soon: 900 കോടി ക്ലബ്ബിന് അരികെയെത്തിയ 'പഠാന്‍' വരും ദിവസങ്ങളില്‍ 1000 കോടിയും കടക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. കാര്‍ത്തിക് ആര്യന്‍ ചിത്രം 'ഷേഹ്‌സാദ', ഹോളിവുഡ് ചിത്രം 'ദി ആന്‍റ് മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വാണ്ടുംമാനിയ' എന്നീ ചിത്രങ്ങള്‍ അടുത്ത ആഴ്‌ച റിലീസിനെത്തും വരെ ഷാരൂഖ് ഖാന്‍റെ 'പഠാന്' ബോക്‌സ് ഓഫിസില്‍ എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.