Child said she did not like Pathaan: 'പഠാന്' ഇഷ്‌ടമല്ലെന്ന് പറഞ്ഞ കുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഷാരൂഖ് ഖാന്‍. അഹാന എന്ന കുട്ടി 'പഠാന്‍' സിനിമയെ കുറിച്ച് പറയുന്ന വീഡിയോ ഞായറാഴ്‌ച ഉച്ചയോടെയാണ് ഒരു വ്യക്തി ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയില്‍ ഒരാള്‍ കുട്ടിയോട്, 'അഹാന ഏത് സിനിമയാണ് കണ്ടത്' എന്ന് ചോദിക്കുന്നു. ഇതിന് മറുപടിയായി 'പഠാന്‍' എന്നാണ് കുട്ടി മറുപടി നല്‍കുന്നത്.
'ആ സിനിമ ഇഷ്‌ടപ്പെട്ടോ' എന്ന ചോദ്യത്തിന്, 'ഇല്ല' എന്നാണ് കുട്ടി മറുപടി നല്‍കിയത്. 'എന്തുകൊണ്ട് സിനിമ ഇഷ്‌ടപ്പെട്ടില്ല' എന്നാരാഞ്ഞപ്പോള്‍ കുട്ടി പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒരു എസ്‌ആര്‍കെ ആരാധകനാണ് കുട്ടിയുടെ ഈ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
Shah Rukh Khan reacts to kid: അഹാനയുടെ വീഡിയോ വൈറലായതിന് പിന്നാലെ ട്വീറ്റുമായി ഷാരൂഖ് ഖാനും രംഗത്തെത്തി. 'ഓ ഹോ! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്‍റിക് സിനിമകളാകും ഇഷ്‌ടം. കുട്ടികളെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല.' -ഇപ്രകാരമാണ് ഷാരൂഖിന്‍റെ ട്വീറ്റ്. 1995ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്‍റെ റൊമാന്‍റിക് ചിത്രമാണ് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' (ഡിഡിഎല്‍ജെ).
Fans congrats on Shah Rukh Khan s tweet: ഷാരൂഖിന്‍റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തി. 'നിങ്ങള്‍ വളരെ സ്‌നേഹമുള്ള വ്യക്തിയാണ്, സുന്ദരനാണ്. നിങ്ങള്‍ സന്തോഷം പരത്തുന്നു. നിങ്ങളുടെ ഈ ട്വീറ്റ്, ഞങ്ങളെയെല്ലാം വളരെയധികം സന്തോഷിപ്പിക്കുന്നു ഷാ... പഴയ കാലത്തെ പോലെ ഈ ബന്ധം വളരെ മികച്ചതായി തോന്നുന്നു. നന്ദി, സ്‌നേഹം, സന്തോഷമായിരിക്കുക. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക' - ഇപ്രകാരമായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.