Deepika Padukone turns 37: പിറന്നാള്‍ നിറവില്‍ ദീപിക പദുക്കോണ്‍. ബോളിവുഡ് സൂപ്പര്‍ താരവും ഫാഷന്‍ ഐക്കണുമായ ദീപിക പദുക്കോണിന്‍റെ 37ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളും സര്‍പ്രൈസുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Deepika Padukone birthday: താരത്തിന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു പിറന്നാള്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ദീപികയുടെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരു അഭിനേത്രി എന്ന നിലയിലുള്ള നടിയുടെ പരിണാമം കാണുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
Shah Rukh Khan birthday post to Deepika Padukone: ട്വീറ്ററിലൂടെയായിരുന്നു ഷാരൂഖ് ദീപികയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. റിലീസിനൊരുങ്ങുന്ന 'പഠാനി'ലെ ദീപികയുടെ സ്‌റ്റില്‍ പങ്കുവച്ച് കൊണ്ടാണ് ഷാരൂഖ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
Shah Rukh Khan pens adoarable birthday post: 'എന്‍റെ പ്രിയപ്പെട്ട ദീപിക പദുക്കോണിനോട്.. സാധ്യമായ എല്ലാ മേക്കോവറുകളിലും സ്‌ക്രീന്‍ സ്‌പെയിസ് സ്വന്തമാക്കാന്‍ നിങ്ങള്‍ എങ്ങനെയാണ് പരിണമിച്ചത്. എല്ലായിപ്പോഴും അഭിമാനിക്കുന്നു. നിങ്ങള്‍ എപ്പോഴും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നു. ജന്മദിനാശംസകള്‍... ഒരുപാട് സ്‌നേഹം.' -ഷാരൂഖ് ഖാന്‍ കുറിച്ചു.
Shah Rukh Khan Deepika Padukone movies: ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയായിരുന്നു ദീപിക പദുക്കോണിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2007ല്‍ ഫറാ ഖാന്‍ സംവിധാനം ചെയ്‌ത 'ഓം ശാന്തി ഓം' ആയിരുന്നു ദീപികയുടെ അരങ്ങേറ്റ ചിത്രം. ഷാരൂഖ് ഖാന്‍റെയും ദീപികയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്‌ട്രി പ്രേക്ഷകര്‍ തുടക്കത്തില്‍ തന്നെ ഏറ്റെടുത്തിരുന്നു. പിന്നീട് 2013ല്‍ 'ചെന്നൈ എക്‌സ്‌പ്രസ്', 2014ല്‍ 'ഹാപ്പി ന്യൂ ഇയര്‍' എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 2009ല്‍ പുറത്തിറങ്ങിയ 'ബില്ലു' എന്ന സിനിമയിലെ 'ലൗ മേരാ ഹിറ്റ് ഹിറ്റ്' എന്ന ഐറ്റം നമ്പറിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.