ചരിത്രമായി കിംഗ് ഖാന്‍റെ 'പഠാന്‍'. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരിക്കുകയാണ് 'പഠാന്‍'. ആമിര്‍ ഖാന്‍റെ ദംഗലാണ് ബോളിവുഡില്‍ നിന്ന് ആദ്യമായി 1000 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ പഠാന്‍, റിലീസ് കഴിഞ്ഞ് 27-ാം ദിനത്തില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടംപിടിച്ചു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍റെ' 27-ാം ദിനത്തില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 'പഠാന്‍റെ' ഈ ചരിത്ര നേട്ടം യഷ് രാജ് ഫിലിംസാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. യഷ് രാജ് ഫിലിംസ് പറയുന്നതനുസരിച്ച്, നാലാമത്തെ തിങ്കളാഴ്‌ച 'പഠാന്‍' ഇന്ത്യയില്‍ നിന്നും 1.25 കോടി രൂപ സമാഹരിച്ചു.
(ഹിന്ദി-1.20 കോടി രൂപ, ഡബ് ചെയ്‌ത് പതിപ്പുകള്‍ക്ക് 0.05 കോടി രൂപ). 27-ാം ദിനത്തില്‍ 'പഠാന്‍' ആഗോള തലത്തില്‍ 1000 കോടി എന്ന അവിശ്വസനീയമായ നേട്ടം കൈവരിച്ചു. അതേസമയം വിദേശ വിപണിയില്‍ നിന്നും 377 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.