കേരളം

kerala

ETV Bharat / entertainment

5 ദിനം കൊണ്ട് 542 കോടി; റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ബോക്‌സോഫിസില്‍ കുതിച്ച് പഠാന്‍

500 കോടി ക്ലബ്ബിലും ഇടംപിടിച്ച് പഠാന്‍. പഠാന്‍റെ അഞ്ചാം ദിന ബോക്‌സോഫിസ് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുകയാണ് ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ്..

Shah Rukh Khan Pathaan box office collection  Pathaan box office collection day five  Pathaan box office collection  Pathaan  Shah Rukh Khan  5 ദിനം കൊണ്ട് 550 കോടി  പഠാന്‍ ബോക്‌സ്‌ ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട്  പഠാന്‍  ബോക്‌സ്‌ ഓഫിസ് കലക്ഷന്‍  പഠാന്‍ ബോക്‌സ്‌ ഓഫിസ് കലക്ഷന്‍  Pathaan crushing records  Pathaan box office collection  Pathaan collection over extended weekend  Pathaan gross collection  Pathaan crosses 500 crores  Pathaan breaks others collection  Taran Adarsh tweet  Ramesh Bala about Pathaan collection  Pathaan breaks Bollywood box office  Shah Rukh Khan in Pathaan success  ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് പഠാന്‍  500 കോടി ക്ലബ്ബിലും ഇടംപിടിച്ച് പഠാന്‍  പഠാന്‍റെ അഞ്ചാം ദിന ബോക്‌സ്‌ ഓഫിസ് റിപ്പോര്‍ട്ട്
റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് പഠാന്‍

By

Published : Jan 30, 2023, 4:25 PM IST

Pathaan crushing records: റെക്കോഡുകള്‍ തീര്‍ത്ത് ഷാരൂഖ് ഖാന്‍റെ സ്‌പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍'. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ സിനിമ അഞ്ച് ദിനം പിന്നിടുമ്പോഴും ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഹൗസ്‌ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ബോക്‌സോഫിസില്‍ 'പഠാന്‍' ഇന്ത്യയിലെയും യുഎസിലെയും റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

Pathaan box office collection: ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ 65 കോടി രൂപയാണ് അഞ്ചാം ദിനത്തില്‍ 'പഠാന്‍' സ്വന്തമാക്കിയിരിക്കുന്നത്. പ്രദര്‍ശന ദിനത്തില്‍ 57 കോടി രൂപയും, രണ്ടാം ദിനത്തില്‍ 70 കോടി രൂപയും, മൂന്നാം ദിനത്തില്‍ 39 കോടി രൂപയും, നാലാം ദിനത്തില്‍ 53 കോടി രൂപയുമാണ് 'പഠാന്‍' ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും നേടിയത്.

Pathaan collection over extended weekend: വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ 280 കോടി കടന്നിരിക്കുകയാണ് 'പഠാന്‍'. 'കെജിഎഫ് 2', 'ബാഹുബലി 2' ഹിന്ദി പതിപ്പുകളെ പിന്തള്ളി ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് 'പഠാന്‍'. 57 കോടിയുടെ ഓപ്പണിംഗിലൂടെ 'പഠാന്‍' ഇതിനോടകം തന്നെ റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് നേടിയ ചിത്രം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് വാരാന്ത്യവും നേടിയിരിക്കുകയാണ്.

Pathaan gross collection: ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ 'ദംഗലി'ന്‍റെ 387 കോടി രൂപയുടെ റെക്കോഡ് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് 'പഠാന്‍'. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും 'പഠാന്‍' തിയേറ്ററുകളില്‍ മുന്നേറുകയാണ്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 429 കോടി രൂപയാണ് നേടിയിരിക്കുന്നത്.

Pathaan crosses 500 crores: ഇപ്പോഴിതാ അഞ്ച് ദിനം കൊണ്ട് 'പഠാന്‍' 500 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'പഠാന്‍ 500 കോടി കടന്നു. അഞ്ച് ദിനം കൊണ്ട് 542 കോടിയാണ് 'പഠാന്‍റെ' ആഗോള കലക്ഷന്‍. 335 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍. ഓവര്‍സീസ് കലക്ഷന്‍ 207 കോടി രൂപയുമാണ്. ആകെ 542 കോടി' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.

Taran Adarsh tweet: പഠാന്‍ എങ്ങനെയാണ് ബോക്‌സോഫിസ് റെക്കോഡുകള്‍ സൃഷ്‌ടിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ട്വീറ്റും തരണ്‍ ആദര്‍ശ് പങ്കുവച്ചിരുന്നു. 'പഠാന്‍ ചരിത്രം തിരുത്തി കുറിക്കുകയാണ്. നാല് ദിവസത്തിനുള്ളില്‍ മൂന്നാം തവണ ഹാഫ് സെഞ്ച്വറി ഹിറ്റ്‌സ്‌ (50 കോടി) അടിച്ചു. പുതിയ റെക്കോഡ്. ഇന്ന് എസ്‌ആര്‍കെയുടെ ഏറ്റവും ഉയര്‍ന്ന ആഗോള കലക്ഷന്‍ നേടിയ 'ചെന്നൈ എക്‌സ്‌പ്രെസി'ന്‍റെ ലൈഫ്‌ ടൈം ബിസ് കടക്കും.

Pathaan breaks others collection: പഠാന്‍ പുതിയ നാഴികക്കല്ല്: ഏറ്റവും വേഗത്തില്‍ 250 കോടി കടന്നു.. 'കെജിഎഫ് 2', 'ബാഹുബലി 2', 'ദംഗല്‍' എന്നിവയെ മറികടക്കുന്നു.. 'പഠാന്‍' അഞ്ചാം ദിനത്തില്‍ 250 കോടി കടക്കും. ഏഴ് ദിനം കൊണ്ടാണ് കെജിഎഫ്‌ 2 ഹിന്ദി പതിപ്പ് 250 കോടി കടന്നത്. അതുപോലെ എട്ട് ദിനം കൊണ്ട് 'ബാഹുബലി 2' ഹിന്ദി പതിപ്പ്, 10 ദിനം കൊണ്ട് 'ദംഗല്‍', 10 ദിനം കൊണ്ട് 'സഞ്ജു', 10 ദിനം കൊണ്ട് 'ടൈഗര്‍ സിന്ദാ ഹേ' തുടങ്ങി റെക്കോഡുകളാണ് 'പഠാന്‍' അഞ്ച് ദിനം കൊണ്ട് തകര്‍ത്തെറിഞ്ഞത്' -തരണ്‍ ആദര്‍ശ് കുറിച്ചു.

Ramesh Bala about Pathaan collection: ഞായറാഴ്‌ചത്തെ (ജനുവരി 29) കലക്ഷന് ശേഷം 'പഠാന്‍' 550 കോടി രൂപ നേടുമെന്നായിരുന്നു ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയുടെ കണക്കുകൂട്ടല്‍. 'ആഗോള ബോക്‌സോഫിസില്‍ അഞ്ച് ദിനം കൊണ്ട് പഠാന്‍ 550 കോടി രൂപ നേടും'-ഇപ്രകാരമായിരുന്നു രമേഷ് ബാലയുടെ ട്വീറ്റ്. അതേസമയം നോര്‍ത്ത് അമേരിക്ക ബോക്‌സോഫിസിലും 'പഠാന്‍' മികച്ച വിജയം നേടി. 695 സ്‌ക്രീനുകളില്‍ നിന്നും 5.9 മില്യണ്‍ ഡോളര്‍ നേടി പഠാന്‍ അഞ്ചാം സ്ഥാനത്തെത്തി.

Pathaan breaks Bollywood box office: നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ വരവ് എസ്‌ആര്‍കെ ആരാധകരും നന്നായി ആഘോഷിച്ചു. ഷാരൂഖിന്‍റെ മുന്‍ ചിത്രങ്ങളായ 'സീറോ', 'ഫാന്‍', 'ജബ്‌ ഹാരി മെറ്റ് സേജല്‍' എന്നിവ ബോക്‌സോഫിസില്‍ കാര്യമായ വിജയം നേടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം വിരലില്‍ എണ്ണാവുന്ന ഹിറ്റുകള്‍ മാത്രമേ ബോളിവുഡില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഏതാനും ബോളിവുഡ് ചിത്രങ്ങള്‍ 200 കോടി രൂപ കടന്ന് ഹിന്ദി സിനിമ മേഖലയ്‌ക്ക്‌ ഉത്തേജനം പകര്‍ന്നിരുന്നു.

Shah Rukh Khan in Pathaan success: 'പഠാന്‍റെ' വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്‍ ആരാധകരെ അഭിസംബോധന ചെയ്‌തിരുന്നു. തന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചു കൂടിയ ആരാധകര്‍ക്ക് നേരെ ഷാരൂഖ് കൈ വീശി, തംപ്‌സ്‌ അപ് അടിച്ച് ഫ്ലൈയിംഗ് കിസ് നല്‍കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ വീഡിയോ ഷാരൂഖ് ഖാന്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചു. 'എന്‍റെ ഞായറാഴ്‌ച ഇത്രമാത്രം സ്‌നേഹം നിറഞ്ഞതാക്കിയതിന് എല്ലാവര്‍ക്കും നന്ദി. സന്തോഷം.. സ്‌നേഹം..' -വിഡിയോ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചു.

Also Read:മന്നത്തിന് മുന്നിലെത്തിയവരോട് കൂപ്പു കൈകളോടെ നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍; കൈ വീശി അബ്രാം ഖാനും

ABOUT THE AUTHOR

...view details