ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'പഠാനാ'യുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ലോകം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം കൂടിയാണ് 'പഠാന്‍'. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച തുടക്കമാണ് 'പഠാന്' ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുഎഇ, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് 'പഠാന്‍റെ' അഡ്വാന്‍സ് ബുക്കിംഗുകള്‍ ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ ഇതുവരെ 3,500 ടിക്കറ്റുകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ആദ്യ ദിനത്തില്‍ 50,000 ഡോളര്‍ ലഭിച്ചതായാണ് കണക്കുകള്‍. ഓസ്‌ട്രേലിയയില്‍ ആദ്യ ദിനം 3,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
ആദ്യ ദിനത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഓസ്‌ട്രേലിയയില്‍ 65,000 ഡോളറും ലഭിച്ചു. അഞ്ച് ദിവസം കൊണ്ട് ജർമനിയിൽ 8,500 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതിൽ 4,000 ടിക്കറ്റുകള്‍ ഉദ്ഘാടന ദിനത്തിലാണ് വിറ്റുപോയത്. ജര്‍മനിയിലെ ആകെ ടിക്കറ്റ് കലക്ഷന്‍ 1,25,000 രൂപയാണ്.