കേരളം

kerala

ETV Bharat / entertainment

പഠാന്‍റെ ഒടിടി അവകാശം റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കി ആമസോണ്‍ - Pathaan song controversy

വിവാദങ്ങളെ കാറ്റില്‍ പറത്തി പഠാന്‍റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കി ഒടിടി ഭീമന്‍ ആമസോണ്‍ പ്രൈം

Shah Rukh Khan movie Pathaan  Shah Rukh Khan movie  Pathaan  Shah Rukh Khan  Pathaan OTT rights sold to Amazon Prime  Pathaan OTT rights sold  Pathaan OTT rights  Amazon Prime  പഠാന്‍റെ ഒടിടി അവകാശം  പഠാന്‍  ഷാരൂഖ് ഖാന്‍  ദീപിക പദുക്കോണ്‍  പഠാന്‍ റിലീസ്  പഠാന്‍ പ്രതിഷേധം  പഠാന്‍ വിവാദം  പഠാന്‍ ഒടിടി റിലീസ്  പഠാന്‍ ഗാനം  ബേഷരം രംഗ് ഗാനം  Pathaan song  Pathaan controversy  Pathaan OTT release  Pathaan song controversy  Protest against Pathaan
പഠാന്‍റെ ഒടിടി അവകാശം റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കി ആമസോണ്‍

By

Published : Dec 28, 2022, 11:02 AM IST

Pathaan OTT rights sold to Amazon Prime : ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ 'പഠാന്‍റെ' ഒടിടി അവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍ പ്രൈം. 250 കോടി മുതല്‍ മുടക്കിലുള്ള ചിത്രം 100 കോടി രൂപയ്‌ക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

Pathaan OTT release: ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഏപ്രിലില്‍ ഒടിടിയിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയുടെ റിലീസ് തടയുമെന്ന ഭീഷണിയുമായി നിരവധി ഹിന്ദുത്വ സംഘടനകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. 'പഠാന്‍' റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നായിരുന്നു പുരോഹിതന്‍ മഹന്ദ് രാജു ദാസിന്‍റെ ആഹ്വാനം.

Pathaan song controversy: 'പഠാനി'ലെ 'ബേഷരം രംഗ്' എന്ന ഗാനം റിലീസ് ചെയ്‌തതിന് പിന്നാലെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഗാന രംഗത്തില്‍ ദീപിക ധരിച്ചിരുന്ന കാവി നിറമുള്ള ബിക്കിനിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ദീപിക കാവി നിറത്തെ അപമാനിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

Also Read:പുതിയ ഗാനം വന്നു, ഗ്ലാമർ വിടാതെ ദീപിക, ആരാധക ഹൃദയത്തില്‍ നൃത്തം ചെയ്‌ത് ഷാരൂഖ്; തരംഗമായി ഝൂമേ ജോ പഠാന്‍

Protest against Pathaan: ഷാരൂഖിനെതിരെയും അധിക്ഷേപങ്ങളും ഭീഷണികളും ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാര്‍ ഷാരൂഖിന്‍റെ കോലം കത്തിച്ചിരുന്നു. ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കി അയോധ്യയിലെ പരമഹന്‍സ് ആചാര്യയും രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details