Pathaan gets UA certificate : റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ ചിത്രം 'പഠാന്' 10 കട്ടുകളോടെ യുഎ സര്‍ട്ടിഫിക്കറ്റ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ നിര്‍ദേശ പ്രകാരമാണ് 'പഠാന്' കത്രിക വച്ചത്. സിനിമയില്‍ ദീപികയുടെ മേനി പ്രദര്‍ശിപ്പിക്കുന്നതായ ക്ലോസപ്പ് ഷോട്ടുകള്‍ നീക്കം ചെയ്‌തു. 'പഠാനി'ലെ ഏതാനും ഡയലോഗുകളും നീക്കിയിട്ടുണ്ട്.
Pathaan bagged UA certificate: 'പഠാനി'ലെ ആദ്യ ഗാനം 'ബേഷരം രംഗ്' റിലീസോടുകൂടി ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ശക്തമായതോടുകൂടിയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമുള്ള പത്ത് കട്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ.
Three changes to Besharam Rang song: വിവാദ ഗാനം 'ബേഷരം രംഗി'ല്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഗാനത്തിലെ 'ബഹുത് താങ് കിയാ' എന്ന വരിയില്‍ ദീപികയുടെ നിതംബം, സൈഡ് പോസ്, വശീകരണ ചുവയുള്ള നൃത്ത ചുവടുകള്‍ എന്നിവയുടെ ക്ലോസപ്പ് ഷോട്ടുകള്‍ നീക്കം ചെയ്‌തു. 'റോ' എന്ന വാക്കിന് പകരം 'ഹമാരേ' എന്നും 'ലംഗ്‌ഡെ ലുല്ലെ' എന്ന വാക്കിന് പകരം 'ടൂട്ടെ ഫൂട്ടെ' എന്നും ഉള്‍പ്പെടുത്തി.
Cuts suggested by CBFC: 'പിഎംഒ' എന്ന വാക്ക് നീക്കം ചെയ്തു. 'പിഎം' എന്ന വാക്കിന് പകരം 13 വ്യത്യസ്‌ത ഇടങ്ങളില്‍ രാഷ്‌ട്രപതി എന്നും മന്ത്രിയെന്നും ആക്കിയിട്ടുണ്ട്. 'ശ്രീമതി ഭാരതമാതാ' എന്ന വാക്ക് 'ഹമാരി ഭാരതമാതാ' എന്നും, 'അശോക് ചക്ര' എന്നത് 'വീര്‍ പുരസ്‌കാര'മായും മാറ്റി. 'കെജിബി' എന്ന വാക്കിനെ 'എസ്‌ബിയു' എന്നാക്കി മാറ്റുകയും ചെയ്‌തു. 'സൊച്ച്' (sotch) എന്ന വാക്കിനെ 'ഡ്രിങ്ക്' എന്നും മാറ്റി. റഷ്യയെ കുറിച്ചുള്ള പരാമര്‍ശവും സിനിമയില്‍ നിന്നും മാറ്റിയിട്ടുണ്ട്.