ആരാധകര്‍ക്ക് കൗതുകമാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ മന്നത്ത്. താരത്തിന്‍റെ വസതിയായ മന്നത്ത് എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ മന്നത്തിന്‍റെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മന്നത്തില്‍ പുതിയ ഡയമണ്ട് നെയിം പ്ലേറ്റ് സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ പുതിയ ഗേറ്റ് നവീകരിച്ചിട്ടുമുണ്ട്. ടീം ഷാരൂഖ് ഖാന്‍ ഫാന്‍ ക്ലബ്ബ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിന്‍റെ വീഡിയോയും പേജില്‍ പങ്കുവച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് മന്നത്തില്‍ സ്ഥാപിച്ചിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്‍റെ നെയിം പ്ലേറ്റ് നഷ്‌ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഡയമണ്ടിന്‍റെ നെയിം പ്ലേറ്റ് നഷ്‌ടപ്പെട്ടത്. എന്നാല്‍ നെയിം പ്ലേറ്റ് കളവ് പോയതായിരിക്കില്ലെന്നും ഒരു വജ്രം താഴെ വീണതിനാല്‍ അതിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോയതായിരിക്കുമെന്നുമാണ് ആരാധകര്‍ പ്രതികരിച്ചത്. ഗൗരി ഖാന്‍ ആയിരുന്നു ഇതിന്‍റെ ഡിസൈന്‍ ചെയ്‌തത്.
Also Read:'ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനം'; ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി