SRK look from Brahmastra leaked: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ലീക്കായിരിക്കുകയാണ്. സിനിമയിലെ ഷാരൂഖിന്‍റെ വീഡിയോയാണ് ലീക്കായിരിക്കുന്നത്.
Shah Rukh Khan turns Vanar Astra: രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് ശേഷം ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രക്തത്തില്‍ കുതിര്‍ന്ന താരം അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് ഭഗവാന്‍ ഹനുമാന്‍റെ നിഴലിലേക്ക് ലയിക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
Shah Rukh Khan viral video from Brahmastra: വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഷാരൂഖ് ആരാധകര്‍ സന്തോഷത്തിലാണ്. അതേസമയം വൈറല്‍ വീഡിയോ ക്ലിപ് 'ബ്രഹ്മാസ്‌ത്ര'യില്‍ നിന്നുള്ളതാണോ അതോ ആരാധകര്‍ നിര്‍മിച്ചതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഷാരൂഖിന്‍റെ ആരാധകരുടെ പേജിലൂടെയാണ് വീഡിയോ ക്ലിപ്പ് പ്രചരിച്ചത്. ലീക്കായ വീഡിയോ ക്ലിപ്പ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
SRK cameo roles: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'യിലും മാധവന്‍റെ 'റോക്കട്രി ദി നമ്പി എഫക്‌ടി'ന്‍റെ ഹിന്ദി പതിപ്പിലും ഷാരൂഖ് അതിഥി വേഷത്തിലുണ്ട്. 2023ല്‍ റിലീസിനെത്തുന്ന 'പത്താന്‍' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.
Brahmastra songs: അടുത്തിടെ 'ബ്രഹ്മാസ്‌ത്ര'യിലെ രണ്ടാമത്തെ വീഡിയോ ഗാനമായ 'ദേവ ദേവ' പുറത്തിറങ്ങിയിരുന്നു. ഭക്തി സാന്ദ്രമായി പുറത്തിറങ്ങിയ ഗാനത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍ എന്നിവരായിരുന്നു. ആഗ്നേയ ശാസ്‌ത്രത്തിന്‍റെ നിയന്ത്രണം ലഭിച്ച ശിവയുടെ ആവേശവും സന്തോഷവുമൊക്കെയാണ് ഗാനരംഗത്തില്‍. നേരത്തെ ചിത്രത്തിലെ റൊമാന്‍റിക് ഗാനം 'കേസരിയ'യും പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ ഏറ്റെടുത്ത രണ്ടു ഗാനങ്ങളും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചു.
Brahmastra series: രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍: ശിവ'. സിനിമയില്‍ ശിവ എന്ന കഥാപാത്രത്തെ രണ്‍ബീര്‍ കപൂറും ഇഷ എന്ന കഥാപാത്രത്തെ ആലിയയും അവതരിപ്പിക്കുന്നു. നാഗാര്‍ജുന, മൗനി റോയി എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
അയാന്‍ മുഖര്‍ജി, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളില്‍ റിലീസിനെത്തും. എസ്.എസ് രാജമൗലിയാണ് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുക.
Brahmastra releases: സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ആലിയയും രണ്‍ബീറും. 2022 സെപ്‌റ്റംബര്‍ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രഖ്യാപനം മുതല്‍ 'ബ്രഹ്മാസ്‌ത്ര' മാധ്യമശ്രദ്ധ നേടിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മിത്തോളജിക്കല്‍ ഫാന്‍റസി ഡ്രാമയ്‌ക്ക് തുടക്കം കുറിച്ചത്. 'ബ്രഹ്മാസ്‌ത്ര'യുടെ സെറ്റില്‍ വച്ചായിരുന്നു ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ 14ന് ഇരുവരും വിവാഹിതരായി. ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ താര ദമ്പതികള്‍.
Also Read: ഗര്‍ഭിണിയായ ശേഷം ആദ്യമായി രണ്‍ബീറിനൊപ്പം ആലിയ; മിനി ഡ്രെസ്സില്‍ തിളങ്ങി താരം