കേരളം

kerala

ETV Bharat / entertainment

പഠാന് ശേഷം 'ജവാൻ'; അറ്റ്‌ലി ചിത്രത്തിനായി ഷാരൂഖ് ഖാൻ ചെന്നൈയില്‍, വൈറലായി ദൃശ്യങ്ങൾ - അറ്റ്‌ലി കുമാർ സംവിധാനം ചെയ്യുന്ന ജവാൻ

അറ്റ്ലി കുമാറിന്‍റെ സംവിധാനത്തിൽ എത്തുന്ന ജവാൻ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിൽ നയൻതാരയുടെ അപ്പാർട്‌മെന്‍റിൽ എത്തിയ ഷാറുഖ് ഖാനെ ആരാധകർ വളഞ്ഞ ദൃശ്യങ്ങൾ

വിജയ് സേതുപതി  shah rukh khan  shah rukh khan in chennai  jawan shoot  shah rukh khan in nayantharas apartment  shah rukh khan in chennai for jawan shoot  shah rukh khan viral video  vijay sethupathi  shah rukh khan news  ജവാൻ  ഷാറുഖ് ഖാൻ  ഷാറുഖ് ഖാൻ ചെന്നൈ വൈറൽ വീഡിയോ  നയൻതാര  സൂപ്പർതാരം ഷാറുഖ് ഖാൻ  അറ്റ്‌ലി കുമാർ സംവിധാനം ചെയ്യുന്ന ജവാൻ  ഷാറുഖ് ഖാൻ ആരാധകർക്കിടയിൽ
ചെന്നൈയിൽ ആരാധകവൃത്തത്തിനിടയിൽ ഷാറുഖ് ഖാൻ

By

Published : Feb 12, 2023, 7:48 PM IST

ചെന്നൈ: പഠാൻ സിനിമ ബോക്‌സോഫിസിൽ കുതിപ്പ് തുടരുമ്പോൾ വിശ്രമമില്ലാതെ അടുത്ത ലൊക്കേഷനിലേക്ക് നീങ്ങുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. നിലവിൽ അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലാണ് ഷാരൂഖ്. ലൊക്കേഷനിലേക്കുള്ള യാത്രയ്‌ക്കിടയിൽ ചെന്നൈയിൽ ആരാധകവൃത്തത്തിനിടയിൽ അകപ്പെട്ട താരത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ജവാൻ സഹതാരം നയൻതാരയുടെ ചെന്നൈയിലെ വസതിയിൽ എത്തിയപ്പോൾ വൻ ജനക്കുട്ടമാണ് താരത്തെ കാണാൻ തടിച്ചുകൂടിയത്. നയൻതാരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആരാധകർ അദ്ദേഹത്തെ വളയുകയും കവിളിൽ തൊടാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാമറകളിൽ പതിഞ്ഞു. ഡെനിം ടീഷർട്ടിനൊപ്പം കറുത്ത ജാക്കറ്റും കറുത്ത സൺ ഗ്ലാസും ധരിച്ചെത്തിയ താരം ആരാധക ഹൃദയം കീഴടക്കി.

ആർപ്പുവിളികളും ആഹ്ലാദപ്രകടനങ്ങൾക്കും ഇടയിൽ നിന്ന താരം ആരാധകർക്ക് ഫ്ലയിങ് കിസുകൾ കൈമാറി. ഈ വർഷം ആദ്യം ജവാൻ സെറ്റിൽ നിന്നുള്ള ഷാരൂഖിന്‍റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ ഷാരൂഖിന്‍റെ ഹോം പ്രൊഡക്ഷൻ ആണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം.

ഷാരൂഖിനും നയൻതാരയേയും കൂടാതെ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 2023 ജൂൺ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details