Shah Rukh Khan held an AMA session: 'പഠാന്‍' വിവാദം ആളിക്കത്തുമ്പോള്‍ ആരാധകരുമായി സംവദിച്ച് ഷാരൂഖ് ഖാന്‍. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്യു ആന്‍ഡ് എ സെഷനിലായിരുന്നു താരം ആരാധകരുമായി സമയം പങ്കിട്ടത്. ട്വിറ്ററിലൂടെ 'ആസ്‌ക് മീ എനിത്തിംഗ്' എന്ന സെഷനിലാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.
Shah Rukh Khan on Ask Me Anything session: രസകരമായ ചോദ്യങ്ങളുമായാണ് ചില ആരാധകര്‍ ട്വിറ്ററിലെത്തിയത്. ആരാധകരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് താരം രസകരമായാണ് മറുപടി നല്‍കിയിരിക്കുന്നത്. തന്‍റെ വിവാഹവുമായുള്ള ക്ലാഷ് ഒഴിവാക്കാന്‍ 'പഠാന്‍' റിലീസ് മാറ്റിവയ്‌ക്കാമോ എന്നാണ് ഒരു ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചത്.
Fans ask to postpone Pathaan: 'സാര്‍, ഞാന്‍ ജനുവരി 25ന് വിവാഹം കഴിക്കാനൊരുങ്ങുകയാണ്. 'പഠാന്‍' റിലീസ് ജനുവരി 26ലേക്ക് മാറ്റിവയ്‌ക്കാമോ. എങ്കില്‍ അത് നന്നായിരിക്കും. നന്ദിയുണ്ട്'-ഇപ്രകാരമായിരുന്നു ആരാധകന്‍റെ ചോദ്യം. 'പഠാന്‍' റിലീസ് മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ഷാരൂഖ് അറിയിച്ചു. 'റിപബ്ലിക് ദിനത്തോടനുബന്ധിച്ച് താങ്കളുടെ വിവാഹം ജനുവരി 26ലേക്ക് മാറ്റു. അന്ന് അവധി ദിനം കൂടിയാണ്' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ മറുപടി.
Shah Rukh Khan reply to fans: 'എന്‍റെ വിവാഹം ജനുവരി 26നാണ്. ഞാന്‍ എന്തു ചെയ്യും.' -എന്നായി മറ്റൊരു ആരാധകന്‍റെ ചോദ്യം. 'വിവാഹം കഴിക്കൂ. നിങ്ങളുടെ ഹണിമൂൺ ഓഫിൽ 'പഠാന്‍' കാണൂ'-എന്ന് ഷാരൂഖും കുറിച്ചു. 'പഠാന്‍ ആദ്യ ദിനത്തെ കുറിച്ചുള്ള താങ്കളുടെ പ്രവചനം എന്താണ്' എന്ന ആരാധകന്‍റെ ചോദ്യത്തിനും താരം പ്രതികരിച്ചു. 'ഞാന്‍ സിനിമയുടെ ബിസിനസ് പ്രവചിക്കുന്നില്ല. എന്‍റെ ശ്രമം നിങ്ങളെ ചിരിപ്പിക്കുകയും, രസിപ്പിക്കുകയും എന്നതാണ്' -ഷാരൂഖ് കുറിച്ചു.
Pathaan trailer will release soon: 'പഠാന്‍' ട്രെയിലറും, സിനിമയിലെ രണ്ടാമത്തെ ഗാനവും ഉടന്‍ പുറത്തിറങ്ങുമെന്നും താരം അറിയിച്ചു. സിനിമയുടെ വിഷ്വൽ ഇഫക്റ്റ് സീക്വൻസുകൾ ഗംഭീരമാക്കാന്‍ 'പഠാന്‍' ടീം വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും താരം അറിയിച്ചു.