Shah Rukh Khan performs Umrah: സൗദി അറേബ്യയിലെ 'ഡങ്കി' ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം മക്കയില്‍ എത്തി ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. ഇസ്ലാമിക തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ നഗരത്തില്‍ ഉംറ നിര്‍വഹിക്കുന്ന സൂപ്പര്‍സ്‌റ്റാറിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Shah Rukh Khan Umrah viral video: ഉംറ കര്‍മം നിര്‍വഹിക്കുമ്പോള്‍ ഹാജിമാര്‍ ധരിക്കുന്ന വെള്ള നിറമുള്ള വേഷമാണ് താരം ധരിച്ചിരിക്കുന്നത്. മാസ്‌കും ഇട്ടാണ് സൂപ്പര്‍താരം എത്തിയത്. ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കുന്നതിന്‍റെ ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Shah Rukh Khan wraps Dunki shooting: 'ഡങ്കി'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം ജിദ്ദയിലും അല്‍ ഉലയിലും ആയിരുന്നു. അതിനിടയ്‌ക്കാണ് ഷാരൂഖ് ഖാന്‍ മക്കയിലെത്തിയത്. സൗദിയില്‍ നിന്നും സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച വിവരവും താരം പങ്കുവച്ചിരുന്നു.
Shah Rukh Khan thanks to Saudi Arabia: ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഡങ്കി'. ഡങ്കിയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചു കൊണ്ടുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്‌തിരുന്നു. 'ഡങ്കി'യുടെ ഷൂട്ടിങ് ഷെഡ്യൂള്‍ വളരെ സുഗമമാക്കിയ സൗദി അറേബ്യയിലെ സാംസ്‌കാരിക മന്ത്രാലയത്തിനും 'ഡങ്കി' ടീമിനും നന്ദി അറിയിച്ചു കൊണ്ടാണ് കിങ് ഖാന്‍ വീഡിയോ പുറത്തുവിട്ടത്.
Shah Rukh Khan shares video from Saudi Arabia: 'സൗദിയില്‍ 'ഡങ്കി'യുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ സംതൃപ്‌തി നല്‍കുന്ന മറ്റൊന്നുമില്ല'-ഷാരൂഖ് പറഞ്ഞു. സംവിധായകൻ രാജ്‌കുമാർ ഹിരാനിയ്‌ക്കൊപ്പം ചിത്രത്തിന്‍റെ ഭാഗമായ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകർക്കും താരം നന്ദി പറഞ്ഞു.