ഷാരൂഖ് ഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പഠാന്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ 'പഠാന്‍' ടീം. പ്രൊമോഷനുകളുമായി ബന്ധപ്പെട്ട് 'പഠാന്‍' ടീം ദുബായിലാണിപ്പോള്‍.
ഇതിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ 'പഠാന്‍' ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു. ട്രെയിലറിനൊടുവില്‍ താരം തന്‍റെ സിഗ്‌നേച്ചര്‍ പോസും ചെയ്യുന്നുണ്ട്. പ്രൊമോഷനില്‍ 'പഠാന്‍' സിനിമയെ കുറിച്ച് സംസാരിച്ച താരം ചിത്രത്തിലെ 'ഝൂമേ ജോ പഠാന്‍' എന്ന ഗാനത്തിന് ഹൂക്ക് സ്‌റ്റെപ്പുകളും ചെയ്‌തു.
'പഠാന്‍' ദുബായ് പ്രൊമോഷന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. യഷ് രാജ് ഫിലിംസാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എസ്‌ആര്‍കെ ആരാധകരും 'പഠാന്‍' ദുബായ് പ്രൊമോഷന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.