കേരളം

kerala

ETV Bharat / entertainment

പുതിയ ഗാനം വന്നു, ഗ്ലാമർ വിടാതെ ദീപിക, ആരാധക ഹൃദയത്തില്‍ നൃത്തം ചെയ്‌ത് ഷാരൂഖ്; തരംഗമായി ഝൂമേ ജോ പഠാന്‍ - അര്‍ജിത് സിങ്

Pathaan second song: വിവാദങ്ങള്‍ക്ക് നടുവില്‍ തരംഗമായി പഠാനിലെ രണ്ടാമത്തെ ഗാനം. കണ്ണിനും കാതിനും കുളിരേകുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ പരുക്കന്‍ ലുക്കില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുമ്പോള്‍ ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്.

Pathaan song Jhoome Jo Pathaan viral  Pathaan song  Jhoome Jo Pathaan viral  Jhoome Jo Pathaan  Shah Rukh Khan Deepika Padukone dance  Shah Rukh Khan Deepika Padukone  Shah Rukh Khan  Deepika Padukone  ഷാരൂഖും ദീപികയും  തരംഗമായി ഝൂമേ ജോ പഠാന്‍  Pathaan second song  Pathaan song  പഠാനിലെ രണ്ടാമത്തെ ഗാനം  ഝൂമേ ജോ പഠാന്‍  Pathaan song Jhoome Jo Pathaan  Shah Rukh Khan Deepika Padukone dance  Pathaan song Jhoome Jo Pathaan viral  Siddharth Anand about Jhoome Jo Pathaan  Siddharth Anand about Pathaan song  Pathaan controversy  Pathaan release  പഠാന്‍ ഗാനം  പഠാന്‍  ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  ദീപിക പദുക്കോണ്‍  അര്‍ജിത് സിങ്  സിദ്ധാര്‍ഥ് ആനന്ദ്
വിവാദങ്ങള്‍ക്ക് നടുവില്‍ തരംഗമായി പഠാനിലെ രണ്ടാമത്തെ ഗാനം.

By

Published : Dec 22, 2022, 1:12 PM IST

Pathaan song Jhoome Jo Pathaan: ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'പഠാനി'ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'പഠാനി'ലെ 'ഝൂമേ ജോ പഠാന്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. 'പഠാനെ'തിരെയുള്ള പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് വിമര്‍ശകരുടെ വാ അടപ്പിച്ച് ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Shah Rukh Khan Deepika Padukone dance: മനോഹരമായ യൂറോപ്യന്‍ ലൊക്കേഷനുകളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഷാരൂഖിന്‍റെയും ദീപികയുടെയും ഗംഭീര നൃത്തച്ചുവടുകളാണ് 'ഝൂമേ ജോ പഠാന്‍' ഗാനത്തില്‍ കാണാനാവുക. താരങ്ങള്‍ക്കൊപ്പം പിന്നണിയില്‍ ഒരുകൂട്ടം നര്‍ത്തകരും ഗാനത്തിലുണ്ട്. ഗാനത്തില്‍ വളരെ പരുക്കന്‍ ലുക്കില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുമ്പോള്‍ ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്.

Pathaan song Jhoome Jo Pathaan viral: കൂടാതെ ഗാനരംഗത്തിലെ ദീപികയുടെയും ഷാരൂഖിന്‍റെയും പാശ്ചാത്യ രീതിയിലുള്ള വസ്‌ത്രധാരണവും ആകര്‍ഷണീയമാണ്. അര്‍ജിത് സിങ്‌ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പങ്കുവച്ച് അരമണിക്കൂര്‍ പിന്നിടും മുമ്പേ ഗാനം 10 ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 ലക്ഷത്തിലധികം പേരാണ് ഈ മനോഹര ഗാനം കണ്ടിരിക്കുന്നത്.

Siddharth Anand about Jhoome Jo Pathaan: 'പഠാനി'ലെ രണ്ടാമത്തെ ഗാനം അര്‍ജിത് സിങ്‌ തന്നെ പാടണം എന്നത് മുമ്പേ തീരുമാനിച്ചിരുന്നുവെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറയുന്നു. 'ഞങ്ങള്‍ 'ഝൂമേ ജോ പഠാനെ' കുറിച്ച് തീരുമാനിക്കുമ്പോള്‍ തന്നെ ഷാരൂഖിന് വേണ്ടി അര്‍ജിത് സിങ് തന്നെ പാടണം എന്നത് ഉറപ്പിച്ചിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നിത്യഹരിത സൂപ്പര്‍താരത്തിന് വേണ്ടി രാജ്യത്തെ ഏറ്റവും മികച്ച ഗായകന്‍ തന്നെ പാടണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അര്‍ജിത് സിങിന്‍റെ മാസ്‌മരിക ശബ്‌ദത്തിനും സംഗീതത്തിനുമൊപ്പം ഷാരൂഖും ദീപികയും ആരാധക ഹൃദയങ്ങളെ കീഴടക്കി നൃത്ത ദൃശ്യവിസ്‌മയം തീര്‍ത്തു.

Siddharth Anand about Pathaan song: എന്‍റെ സിനിമകളിൽ സംഗീതം വളരെ നിർണായക പങ്ക് വഹിക്കുന്നു. ഭാഗ്യവശാല്‍ എന്‍റെ സിനിമകളിലെ ഗാനങ്ങള്‍ എല്ലായിപ്പോഴും നന്നായി അവലോകനം ചെയ്യപ്പെടുന്നു. എന്‍റെ ചിത്രങ്ങളിലെ സംഗീതം കൊണ്ട് ആളുകളെ രസിപ്പിക്കാന്‍ മാത്രമെ ഞാന്‍ ശ്രിമിച്ചിട്ടുള്ളു. ഞാന്‍ അതിനെ കുറിച്ച് വളരെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാരണം എന്‍റെ സിനിമയ്‌ക്ക് ഞാന്‍ വളരെയധികം മൂല്യം നല്‍കുന്നു. അതോടൊപ്പം ഞങ്ങൾ ചെയ്യുന്ന സിനിമകൾ കാണാനെത്തുന്ന പ്രേക്ഷകരുടെ കാഴ്‌ചാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു... എനിക്കേറെ അഭിമാനവും ആത്മവിശ്വാസവുമുള്ള ഒരു ഗാനമാണ് 'ഝൂമേ ജോ പഠാൻ'. പ്രേക്ഷകർ ഈ ഗാനം നിരസിക്കില്ലെന്ന് ഞാന്‍ കരുതുന്നു.'-സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.

Pathaan controversy: 'പഠാനി'ലെ ആദ്യ ഗാനമായ 'ബേഷ്‌രം രംഗ്' ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ 'പഠാനെ'തിരെയും 'പഠാന്‍' താരങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതിന് എതിരെയാണ് ബിജെപി നേതാക്കള്‍ രോക്ഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചെത്തിയ ഹിന്ദു സംഘടനകള്‍ 'പഠാന്‍' ബഹിഷ്‌കരിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Pathaan release: പ്രധാനമായും ഹിന്ദിയിലൊരുങ്ങിയ ചിത്രം തമിഴിലും തെലുഗുവിലുമായി ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also Read:'വിവാഹമാണ്.. പഠാന്‍ റിലീസ് മാറ്റാമോ?'; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍

ABOUT THE AUTHOR

...view details