Pathan location stills: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'പത്താന്‍'. 'പത്താന്‍റെ' ഷൂട്ടിങ് പുരോഗമിക്കുകയാണ്. നിലവില്‍ 'പത്താന്‍റെ' ചിത്രീകരണം സ്‌പെയിനില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണ വേളയില്‍ 'പത്താന്‍റെ' ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
'പത്താനി'ലെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആരാധകര്‍ക്കൊപ്പമുള്ള ഷാരൂഖിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ റിലീസ് തീയതി പ്രഖ്യാപിച്ച് 'പത്താന്‍റെ' ടീസര്‍ പുറത്തുവിട്ടിരുന്നു. തിയേറ്റര്‍ റിലീസായി ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.
Pathan stars: സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ സൽമാൻ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോ ഏജന്‍റായാണ് ചിത്രത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. ഷാജി ചൗധരി, ഗൗതം, ഡിംപിള്‍ കപാഡിയ, അഷുതോഷ് റാണ തുടങ്ങീ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
Shah Rukh Khan Deepika movies: ഇതുവരെ മൂന്ന് ചിത്രങ്ങളില്‍ ഷാരൂഖും ദീപികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'ഓം ശാന്തി ഓം' ആണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. 'ചെന്നൈ എക്‌സ്‌പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റു ചിത്രങ്ങള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രത്തിന്‍റെ സംവിധാനം.