ഷാരൂഖ് ഖാന് അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന 'ജവാന്റെ' ചിത്രീകരണം പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന് വേഷമിടുന്നത്.
നയന്‍താരയാണ് സിനിമയില്‍ ഷാരൂഖിന്റെ നായിക. ഒരു അന്വേഷണ ഉദ്യോഗസ്ഥ ആയാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയും 'ജവാനില്‍' സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. വരാനിരിക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂളില്‍ നടി സന്യ മല്‍ഹോത്രയും ജവാന് ടീമിനൊപ്പം ചേരുമെന്നാണ് സൂചന.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് സിനിമയുടെ നിര്‍മാണം. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോക്ക് ലഭിച്ചത്.
പാന്‍ ഇന്ത്യന്‍ റിലീസായി 2023 ജൂണ്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ റിലീസിനെത്തുന്നത്. 120 കോടി രൂപയ്ക്കാണ് ജവാന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:3 ദിനം, 300 കോടി; വിജയക്കുതിപ്പ് തുടര്‍ന്ന് പഠാന്... ബോക്സ് ഓഫീസ് കലക്ഷന്‍