കേരളം

kerala

ETV Bharat / entertainment

'പോരാട്ടങ്ങളിൽ വിജയിക്കൂ' ; 'ഫൈറ്റർ' മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ - Hrithik Roshan

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവന്നത്

Shah Rukh Khan  Shah Rukh Khan applauds Fighter motion poster  Fighter motion poster  Fighter motion poster out  Fighter movie  ഫൈറ്റർ മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ  ഫൈറ്റർ മോഷൻ പോസ്റ്റർ  ഫൈറ്റർ  ഷാരൂഖ് ഖാൻ  ഹൃത്വിക് റോഷനും ദീപിക പദുക്കോണും  Hrithik Roshan  Deepika Padukone
Fighter motion poster

By

Published : Aug 16, 2023, 10:52 PM IST

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഹൃത്വിക് റോഷനും (Hrithik Roshan) ദീപിക പദുകോണും (Deepika Padukone) മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഫൈറ്റർ' (Fighter). സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഇപ്പോഴിതാ 'ഫൈറ്റർ' മോഷൻ പോസ്റ്ററിനും അണിയറക്കാർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ (Shah Rukh Khan).

'ഫൈറ്റർ' മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഷാരൂഖ് ഖാൻ ടീമിനെ അഭിനന്ദനം അറിയിച്ചത്. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ എന്നിവർ ഗംഭീരമായെന്നാണ് ഷാരൂഖിന്‍റെ വാക്കുകൾ. 'പോരാട്ട'ങ്ങളിൽ വിജയിക്കൂ എന്നും താരം കുറിച്ചു.

സിദ്ധാർഥ് ആനന്ദ് (Siddharth Anand) ആണ് ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമായ ഫൈറ്റർ സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഫൈറ്റർ'. എയർ ഫോഴ്‌സ് ഉദ്യോ​ഗസ്ഥരായാണ് ദീപികയും ഹൃത്വിക് റോഷനും ഈ ചിത്രത്തില്‍ എത്തുന്നത്.

തന്‍റെ ചിത്രത്തിലെ സ്‌ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായിരിക്കുമെന്നും ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും 'ഫൈറ്ററി'ലേതെന്നും സംവിധായകൻ സിദ്ധാർഥ് ആനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'പഠാന്' ശേഷം ഇത് രണ്ടാം തവണയാണ് ദീപിക പദുകോണ്‍ സിദ്ധാർഥ് ആനന്ദുമായി കൈകോർക്കുന്നത്.

അതേസമയം 'ബാങ് ബാങ്', 'വാര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദും വീണ്ടും ഒന്നിക്കുകയാണ് 'ഫൈറ്റര്‍' എന്ന ഈ ചിത്രത്തിലൂടെ. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് 'ഫൈറ്റർ' അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം (2024) ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷാരൂഖിന്‍റെ ജവാൻ:അതേസമയംഷാരൂഖ് ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജവാൻ'. തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന ഈ ചിത്രം സെപ്റ്റംബർ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു ഭാഷകളിലാണ് സിനിമ എത്തുക. സിനിമാലോകം ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രത്തിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു.

തെന്നിന്ത്യയുടെ പ്രിയ താരം നയൻതാരയാണ് ഈ ചിത്രത്തിലെ നായിക. പ്രതിനായക വേഷത്തിലെത്തുന്നത് വിജയ് സേതുപതിയുമാണ്. നയൻതാരയും വിജയ് സേതുപതിയും ഷാരൂഖ് ഖാനും അണിനിരക്കുന്ന പുതിയ പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. മാസ് ലുക്കോടെ, തീവ്രമായ ശൗര്യ ഭാവത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ട പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ആഘോഷപൂർവം ഏറ്റെടുത്തിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്.

READ MORE:Jawan Song| പ്രണയജോഡികളായി ഷാരൂഖ് ഖാനും നയന്‍താരയും; ജവാനിലെ ചലേയ ഗാനം പുറത്ത്

ABOUT THE AUTHOR

...view details