ഹൃത്വിക് റോഷനും ദീപിക പദുക്കോണും ബിഗ് സ്‌ക്രീനിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone's first big screen collaboration). ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇന്‍റർനെറ്റിലാകെ തരംഗം തീർത്ത ടീസറിന് കയ്യടിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാൻ ഷാരൂഖ്.
ബോളിവുഡിന്‍റെ 'പഠാൻ' എക്‌സിൽ ടീസർ പങ്കുവച്ചാണ് 'ഫൈറ്റർ' ടീമിന് വിജയാശംസകൾ നേർന്നത്. 'ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ എന്നിവരേക്കാൾ മനോഹരമാകാൻ കഴിയുന്ന ഒരേയൊരു കാര്യം സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്‍റെ സിനിമകൾ അവതരിപ്പിക്കുന്ന രീതിയാണ്. എല്ലായിടത്തും വളരെ മനോഹരമായി കാണപ്പെടുന്ന സിദ് ഒടുവിൽ നർമ്മബോധവും വളർത്തിയെടുത്തു. എല്ലാവർക്കും എല്ലാ ആശംസകളും. ഫൈറ്റർ ടേക്ക് ഓഫിന് തയ്യാറാണ്!'- ഷാരൂഖ് ഖാൻ എക്‌സിൽ കുറിച്ചു (Shah Rukh Khan applauds 'Fighter' teaser).
അതിശയിപ്പിക്കുന്ന ഏരിയൽ ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമായിരുന്നു 'ഫൈറ്റർ' ടീസർ. ദീപികയുടെയും ഹൃത്വിക്കിന്‍റെയും കെമിസ്‌ട്രിയും ടീസറിൽ വന്നുപോകുന്നു. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൈറ്റർ'.
READ MORE:ജീവന്‍ മരണ ഏരിയല്‍ സീക്വന്‍സുകളുമായി ഹൃത്വിക് റോഷനും ദീപിക പദുക്കോണും; ഫൈറ്റര്‍ ടീസര്‍ പുറത്ത്