Shaakuntalam third single released: തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം.' ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഏലേലോ ഏലേലോ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
Shaakuntalam song Yelelo Yelelo: കൈലാഷ് ഋഷിയുടെ വരികള്‍ക്ക് മണി ശര്‍മയുടെ സംഗീതത്തില്‍ അനുരാഗ് കുല്‍ക്കര്‍ണിയാണ് ഗാനാലാപനം. നിറവയറിലുള്ള സാമന്തയെയാണ് ഗാന രംഗത്തില്‍ കാണാനാവുക. ഭര്‍ത്താവ് ദുഷ്യന്തനെ കാണാനായി നിറവയറുമായി യാത്ര ചെയ്യുന്ന ശകുന്തളയാണ് ഗാന രംഗത്തില്‍.
Samantha play title role in Shaakuntalam: സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണ് ശാകുന്തളം. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ശകുന്തളയായി സാമന്ത വേഷമിടുമ്പോള്‍ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടുന്നു. 'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദേവ് മോഹന്‍.
Shaakuntalam songs: ശാകുന്തളത്തിലെ മൂന്നാമത്തെ ഗാനമാണ് 'ഏലേലോ ഏലേലോ'. നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'മല്ലിക മല്ലിക', 'ഋഷിവനം ആകും' എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണ് നേരത്തെ പുറത്തിറങ്ങിയത്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Shaakuntalam casts: കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇതിഹാസ പ്രണയ കഥ പറയുന്ന സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുക. പ്രകാശ് രാജ്, ഗൗതമി ബാലന്‍, മധുബാല, മോഹന്‍ ബാബു, കബീര്‍ ബേഡി, അനന്യ നാഗെല്ല തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.