കേരളം

kerala

ETV Bharat / entertainment

Sex Education | ഓടിസും കൂട്ടരും മടങ്ങിയെത്തുന്നു ; 'സെക്‌സ് എജ്യുക്കേഷന്‍' ഫൈനല്‍ സീസൺ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ് - Sex Education Official Teaser

'സെക്‌സ് എജ്യുക്കേഷന്‍' നാലാം സീസൺ സെപ്‌റ്റംബർ 21 ന് പ്രേക്ഷകരിലേക്ക്...

സെക്‌സ് എജ്യുക്കേഷന്‍  സെക്‌സ് എജ്യുക്കേഷന്‍ നാലാം സീസൺ സെപ്‌റ്റംബർ 21 ന്  സെക്‌സ് എജ്യുക്കേഷന്‍ നാലാം സീസൺ  ഓടിസും കൂട്ടരും മടങ്ങിയെത്തുന്നു  ഫൈനല്‍ സീസൺ  സെക്‌സ് എജ്യുക്കേഷന്‍ ഫൈനല്‍ സീസൺ  സെക്‌സ് എജ്യുക്കേഷന്‍ ഫൈനല്‍ സീസൺ ടീസർ  സെക്‌സ് എജ്യുക്കേഷന്‍ ടീസർ  Sex Education  Sex Education Season 4 Official Teaser Netflix  Sex Education  Sex Education Season 4  Sex Education Season 4 Official Teaser  Sex Education Official Teaser  Netflix
ഓടിസും കൂട്ടരും മടങ്ങിയെത്തുന്നു; 'സെക്‌സ് എജ്യുക്കേഷന്‍' ഫൈനല്‍ സീസൺ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ്

By

Published : Jul 6, 2023, 3:37 PM IST

സെക്‌സ് എന്ന് ഉറക്കെയൊന്ന് പറയാൻ മടിക്കുന്ന, പ്രണയം കുറ്റമാണെന്ന് പറഞ്ഞുപഠിപ്പിക്കുന്ന കാലത്ത് വലിയൊരു മാറ്റം സൃഷ്‌ടിച്ചുകൊണ്ട് കടന്നുവന്ന, തീർച്ചയായും കണ്ടിരിക്കേണ്ട സീരീസുകളിലൊന്നാണ് നെറ്റ്ഫ്ലിക്‌സിന്‍റെ 'സെക്‌സ് എജ്യുക്കേഷന്‍'. ഇപ്പോഴിതാ 'സെക്‌സ് എജ്യുക്കേഷന്‍' ഫൈനല്‍ സീസണിന്‍റെ (Sex Education Season 4) വരവറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്‌സ്. നാലാമത്തെ സീസണിന്‍റെ ടീസർ നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ടു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഓടിസ്, അമ്മ ജീന്‍, സഹപാഠികളായ മേവ്, എറിക്, ആഡം, എയ്‌മി, റൂബി തുടങ്ങിയവരുടെ സംഭവ ബഹുലമായ കഥയാണ് 'സെക്‌സ് എജ്യുക്കേഷന്‍' പറയുന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഒരു സെക്‌സ് തെറാപ്പിസ്റ്റായി ഓടിസ് മാറുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'സെക്‌സ് എജ്യുക്കേഷൻ' പ്രമേയമാക്കുന്നത്.

സെക്‌സ് തെറാപ്പിസ്റ്റാണ് ജീന്‍. അമ്മയെ പോലെ ഓടിസും സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സെക്‌സ് തെറാപ്പിസ്റ്റായി മാറുന്നു. തനിക്കറിയാവുന്നതും അറിയാത്തവ പഠിച്ചും സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് സെക്‌സില്‍ ഉപദേശങ്ങള്‍ നല്‍കുകയാണ് ഓടിസ്. ലൈംഗിക ബന്ധം, സെക്ഷ്വാലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംശയങ്ങളുമാണ് വിദ്യാര്‍ഥികള്‍ ഓടിസിനോട് പറയുന്നത്. ഓടിസും സുഹൃത്ത് മേവും ചേര്‍ന്ന് അതിന് പണം വാങ്ങുകയും ചെയ്യുന്നുണ്ട്.

സെക്‌സ് എന്നത് അടക്കം പറയേണ്ട ഒന്നല്ലെന്ന് ഈ സീരീസ് കൃത്യമായി പറയുന്നുണ്ട്. സെക്‌സില്‍ എല്ലാവര്‍ക്കും അവരുടേതായ ആഗ്രഹങ്ങളും താത്പര്യങ്ങളും ഉണ്ടാവുമെന്നും അതാണ് ആദ്യം കണക്കിലെടുക്കേണ്ടതെന്നും സീരീസ് പറഞ്ഞുവയ്‌ക്കുന്നു. പരസ്‌പര ബന്ധങ്ങളും സൗഹൃദവും പ്രണയവും വേദനയും വിരഹവുമെല്ലാം സീരീസിലുടനീളം വന്നുപോകുന്നു.

അതേസമയം പുതിയ സീസൺ സെപ്‌റ്റംബർ 21 മുതൽ സ്‌ട്രീമിങ് ആരംഭിക്കും. 'ദി ബോയ് ഇന്‍ ദ സ്‌ട്രൈപ്‌ഡ് പൈജാമാസി'ലൂടെ ശ്രദ്ധേയനായ ഏസ ബട്ടര്‍ഫീല്‍ഡാണ് സീരീസില്‍ കേന്ദ്ര കഥാപാത്രമായ ഓടിസായി എത്തുന്നത്. എമ്മ മക്കിയാണ് മേവ് എന്ന കഥാപാത്രമായെത്തുന്നത്. സീരീസില്‍ എറിക് ആയി ഷൂട്ടി ഗാത്വയും കയ്യടി നേടി. സീരീസ് കണ്ട ആളുകളിൽ ഏറ്റവും അധികം പേരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ കഥാപാത്രം കൂടിയാണ് എറിക്.

ലോറി നണ്‍ ക്രിയേറ്റ് ചെയ്‌തിരിക്കുന്ന സീരീസിന്‍റെ ആദ്യ സീസണ്‍ 2019ൽ ആണ് പുറത്തുവരുന്നത്. പിന്നാലെ നെറ്റ്ഫ്ലിക്സിന്‍റെ പ്രധാനപ്പെട്ട വിജയങ്ങളിലൊന്നായി സീരീസ് മാറി. രണ്ടാം സീസണ്‍ 2020ന്‍റെ ആദ്യമാണ് എത്തിയത്. 2021 സെപ്‌റ്റംബറില്‍ മൂന്നാമത്തെ സീസണും എത്തി.

മികച്ച ക്വാളിറ്റി തന്നെയാണ് സീരീസിന്‍റെ പ്രധാന ആകർഷണം. ഓരോ സീസണിലും അതിന്‍റെ മികവ് ഉയരുന്നതാണ് പ്രേക്ഷകർ കണ്ടത്. സീരീസ് തുടക്കം മുതല്‍ ഒടുക്കം വരെ സെക്‌സ് ആണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അത് അശ്ലീലതയിലേക്ക് വഴി മാറുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

READ ALSO:Salaar Teaser | കാത്തിരിപ്പ് അവസാനിച്ചു; 'സലാർ' ടീസറെത്തി, മാസായി പൃഥ്വി

പുതിയ സീസണിന്‍റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് സീരീസിന്‍റെ ആരാധകർ. ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ ടീസർ കണ്ടത്. ഇതിനിടെ ഇനിയൊരു സീസൺ ഉണ്ടാവില്ലല്ലോ എന്ന വേദനയും ചിലർ കമന്‍റുകളായി രേഖപ്പെടുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details