കേരളം

kerala

ETV Bharat / entertainment

Sesham Mikeil Fathima Distribution Rights | കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ' ; വിതരണാവകാശം സ്വന്തമാക്കി ഗോകുലം മുവീസ്

Kalyani Priyadarshan's Sesham Mikeil Fathima : മനു സി കുമാർ സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യിൽ ഫുട്‌ബോൾ കമന്‍റേറ്ററായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്

distribution rights  Sesham Mikeil Fathima Distribution Rights  Sesham Mikeil Fathima  Sesham Mikeil Fathima movie  കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമ  ശേഷം മൈക്കിൽ ഫാത്തിമ  ശേഷം മൈക്കിൽ ഫാത്തിമ വിതരണാവകാശം  മനു സി കുമാർ  കല്യാണി പ്രിയദർശൻ  Kalyani Priyadarshans Sesham Mikeil Fathima  Kalyani Priyadarshan new movie
Sesham Mikeil Fathima Distribution Rights

By ETV Bharat Kerala Team

Published : Sep 14, 2023, 9:34 PM IST

ല്യാണി പ്രിയദർശനെ നായികയാക്കി മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മുവീസ് (Sesham Mikeil Fathima Distribution Rights).

ഇന്ത്യൻ സിനിമാലോകത്ത് കളക്ഷൻ റെക്കോർഡുകൾ സൃഷ്‌ടിച്ച് മുന്നേറുന്ന അറ്റ്‌ലി - ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്‌ത ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മുവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാകും 'ശേഷം മൈക്കിൽ ഫാത്തിമ'. മലയാള സിനിമയെ ആഗോള വ്യാപകമായി, ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള ചുവടുവയ്‌പ്പിനാണ് 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന സിനിമയിലൂടെ ഗോകുലം മുവീസ് തുടക്കം കുറിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറഞ്ഞു.

'ശേഷം മൈക്കിൽ ഫാത്തിമ' വിതരണാവകാശം സ്വന്തമാക്കി ഗോകുലം മുവീസ്

വരും നാളുകളിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലും ഗോകുലം മുവീസിന്‍റെ ശൃംഖല വരും നാളുകളിൽ വ്യാപിക്കുമെന്നും പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചയ്ക്ക്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ഗോകുലം മുവീസിന്‍റെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌നേഴ്‌സ് (Gokulam Movies acquired Sesham Mikeil Fathima Distribution Rights).

ഫുട്‌ബോൾ കമന്‍റേറ്ററായാണ് ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ എത്തുന്നത്. ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' ഒക്ടോബർ ആദ്യ വാരത്തിൽ തിയേറ്ററുകളിലേക്കെത്തും. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് കല്യാണി പ്രിയദർശനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ടീസറുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ആലപിച്ച 'ടട്ട ടട്ടര' എന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത് (Tatta Tattara song from Sesham Mikeil Fathima). ആദ്യമായാണ് അനിരുദ്ധ് തന്‍റെ സാന്നിധ്യം മലയാളത്തില്‍ അറിയിച്ചത് എന്നതും ശ്രദ്ധേയമാണ് (Anirudh Ravichander first Malayalam Song). ഹിഷാം അബ്‌ദുൽ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

READ ASLO:Kalyani Priyadarshan Sesham Mikeil Fathima Teaser 'നിക്കൊരു കമന്‍റേറ്ററാവണം മോളെ'; കല്യാണി പ്രിയദർശന്‍റെ 'ശേഷം മൈക്കിൽ ഫാത്തിമ' ടീസറെത്തി

രഞ്ജിത് നായർ ആണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഐശ്വര്യ സുരേഷ്, ചീഫ് അസോസിയേറ്റ് : സുകു ദാമോദർ, ആർട്ട് - നിമേഷ് താനൂർ, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, പി ആർ ഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details