കേരളം

kerala

By ETV Bharat Kerala Team

Published : Nov 1, 2023, 12:15 PM IST

ETV Bharat / entertainment

സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു; അന്ത്യം പതിവ് പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍

Serial Actress Dr Priya passed away എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഡോക്‌ടര്‍ പ്രിയ. പതിവ് പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിയ പ്രിയയ്‌ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Serial Actress Dr Priya passed away  Dr Priya passed away  Serial Actress Dr Priya  Serial Actress Dr Priya no more  Dr Priya  സീരിയല്‍ താരം ഡോക്‌ടര്‍ പ്രിയ അന്തരിച്ചു  സീരിയല്‍ താരം ഡോക്‌ടര്‍ പ്രിയ  എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഡോക്‌ടര്‍ പ്രിയ  സീരിയല്‍ നടി ഡോക്‌ടര്‍ പ്രിയ  പ്രിയയുടെ അപ്രതീക്ഷിത വിയോഗം
Serial Actress Dr Priya passed away

ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 35 വയസ്സായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയ മരണത്തിന് കീഴടങ്ങിയത് (Serial Actress Dr Priya passed away).

പൂര്‍ണ ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അതേസമയം പ്രിയയുടെ കുഞ്ഞ് ഐസിയുവിലാണ്. ഐസിയുവില്‍ ഉള്ള കുഞ്ഞിനായുള്ള പ്രാര്‍ത്ഥനയിലാണ് സുഹൃത്തുകളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.

സീരിയല്‍ നടി രഞ്ജുഷ മേനോന്‍റെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ടെലിവിഷന്‍ മേഖലയിലെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത്. പ്രിയയുടെ മരണത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കിഷോര്‍ സത്യ. 35 വയസ് മാത്രമുള്ള ഒരാൾ വിട പറയുമ്പോള്‍, ആദരാഞ്ജലികൾ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല എന്നാണ് കിഷോര്‍ സത്യ പറയുന്നത്.

'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്‌ടര്‍ പ്രിയ ഇന്നലെ ഹൃദയ സ്‌തംഭനം മൂലം മരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്‌റ്റ് ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നടന്ന ഭർത്താവിന്‍റെ വേദന... ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്‌ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....

വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ... രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നു കൂടി....

35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്ത് നിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.... അവരുടെ മനസുകൾക്ക് അതിനുള്ള ശക്തി ഉണ്ടാവട്ടെ.' -ഇപ്രകാരമാണ് കിഷോര്‍ സത്യയുടെ കുറിപ്പ്.

പ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. നടന്‍ കിഷോര്‍ സത്യയ്‌ക്ക് പുറമെ നടി ജീജ സുരേന്ദ്രനും പ്രിയയുടെ വിയോഗത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

'മോളു, വാക്കുള്‍ ഇല്ല മുത്തേ.. ദൈവം എന്തിനാ എന്‍റെ മുത്തിനെ നേരത്തെ സ്വര്‍ഗത്തില്‍ വിളിച്ചു കൊണ്ട് പോയത്? ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല മുത്തേ.. ദൈവമേ ഈ ചതി വേണ്ടായിരുന്നു. സഹിക്കാന്‍ വയ്യ..' -ഇപ്രകാരമായിരുന്നു ജീജ സുരേന്ദ്രന്‍റെ വാക്കുകള്‍.

നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് ഡോക്‌ടര്‍ പ്രിയ. കിഷോര്‍ സത്യയ്‌ക്കൊപ്പം പ്രിയ, 'കറുത്തമുത്ത്' എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. വിവാഹ ശേഷം പ്രിയ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ ശരണവനന്‍ ആണ് പ്രിയയുടെ ഭര്‍ത്താവ്.

Also Read:Film-serial actress Renjusha Menon found dead : സിനിമ - സീരിയല്‍ നടി രഞ്ജുഷ മേനോൻ മരിച്ച നിലയില്‍

ABOUT THE AUTHOR

...view details