കേരളം

kerala

ETV Bharat / entertainment

'വണ്ണം ഏറുന്നതും കുറയുന്നതും മരുന്ന് കഴിക്കുന്നതിനാല്‍'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പോകൂവെന്ന് സെലീന ഗോമസ് - ലൂപസ് രോഗത്തെക്കുറിച്ച് സെലീന ഗോമസ്

പ്രശസ്‌ത അമേരിക്കന്‍ ഗായിക സെലീന ഗോമസ്, ലൂപസ്‌ രോഗത്തിന്‍റെ ചികിത്സയിലാണ്. ഈ രോഗത്തെ തുടര്‍ന്നാണ് അവരുടെ ശരീര ഭാരം വര്‍ധിച്ചത്

Selena Gomez on lupus and body shaming  Selena Gomez praised for speaking on lupus  Selena Gomez on body shaming  സെലീന ഗോമസ്
സെലീന ഗോമസ്

By

Published : Feb 18, 2023, 8:03 PM IST

വാഷിങ്‌ടണ്‍: ശരീര ഭാരത്തിന്‍റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും നേരിടുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും തുറന്നുപറഞ്ഞ് അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ്. വിഷാദം, ലൂപസ് എന്നീ രോഗാവസ്ഥ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും ടിക്‌ടോക്ക് ലൈവിലൂടെ താരം വ്യക്തമാക്കിയിരിക്കുകയാണ്. ഒപ്പം തന്‍റെ ശരീരം ഇഷ്‌ടപ്പെടാത്തവര്‍ മാറിപ്പോവൂ എന്ന താക്കീതും താരം ലൈവിലൂടെ പറഞ്ഞു.

യു‌എസ്‌എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ് ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ലൂപസ് രോ​ഗത്തെ നേരിട്ടതിനെക്കുറിച്ച് പലപ്പോഴും സെലീന തുറന്നുപറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ആവര്‍ത്തിക്കുകയാണ് ടിക്‌ടോക് ലൈവിലൂടെ താരം ചെയ്‌തത്. വണ്ണത്തിലെ ഏറ്റക്കുറച്ചിലിന് കാരണം താൻ ലൂപസ് രോ​ഗത്തിന് കഴിക്കുന്ന മരുന്നുകളാണ്. താനൊരിക്കലും ഒരു മോഡൽ ആകാന്‍ പോവുന്നില്ല. തന്‍റെ ശരീരം ഇഷ്‌ടപ്പെടാത്ത ആളുകൾ മാറിപ്പോവൂ.

'എനിക്ക് പ്രധാനം ചികിത്സ':മരുന്ന് കഴിക്കുമ്പോൾ ഭാരം വർധിക്കും. ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്. അത് കഴിക്കാതിരിക്കുമ്പോൾ വണ്ണം കുറയുന്നുമുണ്ട്. യഥാർഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് ഇക്കാര്യം തുറന്നുപറയുന്നത്. ഇത്തരം കമന്‍റുകള്‍ തന്‍റെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട്. എല്ലാത്തിലും ചികിത്സയാണ് പ്രധാനം. അതാണ് തന്നെ സഹായിക്കുന്നതെന്നും സെലീന ചൂണ്ടിക്കാട്ടി.

താന്‍ ഒരു മോഡലല്ല, ഒരിക്കലും അങ്ങനെ ആകാനും ഉദ്ദേശിക്കുന്നില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പം പിന്തുണയ്ക്കുന്നതിനു നന്ദി പറയുന്നു. തന്നെ മനസിലാക്കാന്‍ പറ്റുന്നവര്‍ ഒപ്പം നില്‍ക്കൂ. അല്ലാത്തവര്‍ പോവൂവെന്നും അവര്‍ വ്യക്തമാക്കി. ഡിസ്‌നി ചാനൽ ഷോയായ 'വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസ്' എന്ന പരിപാടിയിലൂടെയാണ് സെലീന ഗോമസ് ആഗോള പ്രശസ്‌തി നേടിയത്. പിന്നെ നിരവധി ഗാനങ്ങളിലൂടെയും അഭിനയത്തിലൂടെയും താരം ആരാധക പ്രീതി നേടി.

ABOUT THE AUTHOR

...view details