Ayushmann Khurrana reacts to fan: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പഠാന്‍' ബോക്‌സ് ഓഫിസില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും സിനിമയെ ഇകഴ്‌ത്തി പലരും രംഗത്തെത്തുന്നുണ്ട്. 'പഠാനെ' മോശമായ ഭാഷയില്‍ ആക്ഷേപിച്ച ആള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്‌മാന്‍ ഖുറാന. ആയുഷ്‌മാന്‍ ഖുറാനയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Ayushmann Khurrana s humbly comment: മുബിന കപസി എന്ന ഉപയോക്താവാണ് 'പഠാനെ' മോശമായ ഭാഷയില്‍ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ 'പഠാനെ' ആക്ഷേപിച്ചും ആയുഷ്‌മാന്‍ ഖുറാനയുടെ 'ആന്‍ ആക്ഷന്‍ ഹീറോ'യെ പുകഴ്‌ത്തിയുമായിരുന്നു മുബിന കപസിയുടെ ട്വീറ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ആയുഷ്‌മാന്‍ ഖുറാന പ്രതികരിക്കുകയായിരുന്നു. ഷാരൂഖ് ഖാനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും താരം മറന്നില്ല.
Ayushmann Khurrana s reply tweet: ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് താരം നന്ദിയും പറഞ്ഞു. 'ആക്ഷന്‍ ഹീറോയെ സ്‌നേഹിച്ചതിന് നന്ദി. ഞാനൊരു എസ്‌ആര്‍കിയന്‍ ആണ്. അതുകൊണ്ട് ആദ്യ വരി ഒഴിവാക്കാമായിരുന്നു.' -ഇപ്രകാരമായിരുന്നു ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ആയുഷ്‌മാന്‍ ഖുറാനയുടെ ട്വീറ്റ്.
Fan slammed Shah Rukh Khan s Pathaan: 'സ്‌ക്ര്യൂ പഠാന്‍, നെറ്റ്‌ഫ്ലിക്‌സില്‍ ആക്ഷന്‍ ഹീറോ കാണുക ! കഥ, സംഭാഷണം, പശ്ചാത്തല സംഗീതം, ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ക്ക് കാണിച്ചിരിക്കുന്ന നടുവിരല്‍, അവരുടെ റിപ്പോര്‍ട്ടിങ് തുടങ്ങിയവയെയെല്ലാം ആയുഷ്‌മാന്‍ ഖുറാന കൊന്നു! പക്ഷേ അര്‍ണബിനെ അനുകരിക്കുന്ന ആളിനെയായിരുന്നു എനിക്കിഷ്‌ടപ്പെട്ടത്.'- മുബിന കപസി ട്വീറ്റ് ചെയ്‌തു.(അശ്ലീലങ്ങൾ, അശ്ലീലമായ വാക്കുകൾ, അല്ലെങ്കിൽ ശകാരിക്കൽ എന്നിവയ്ക്ക് പകരമാണ് സ്ക്ര്യൂ എന്ന വാക്ക് ഉപയോഗിച്ച് വരുന്നത്)