ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്‌തരിക്കുന്നതില്‍ എതിര്‍പ്പ് എഴുതി അറിയിക്കാന്‍ ദിലീപിന് അവസരം നല്‍കി സുപ്രീം കോടതി. 41 സാക്ഷികളെ കൂടി വിസ്‌തരിക്കുന്നതിന്‍റെ കാരണം പ്രോസിക്യൂഷനോട് വ്യക്തമാക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
SC questions inordinate delay in actor assault trial: 2017ല്‍ നടന്ന നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിചാരണ അനന്തമായി നീളുന്നതില്‍ ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചു.
അതേസമയം ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയിട്ടുണ്ട്. സാക്ഷി വിസ്‌താരത്തിന്‍റെ കാര്യത്തില്‍ ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷം വിചാരണ കാലാവധി നീട്ടുന്നതില്‍ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കേസില്‍ സമയ ബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
Adv Mukul Rohatgi said in the court representing accused: 2019ല്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസാണിതെന്നും 24 മാസം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്‌കി വാദിച്ചു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.