സര്‍ജാനോ ഖാലിദ്, പ്രിയ വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസ് പ്രണയ കഥയാണ് സിനിമ പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
പ്രണയവും പരിഭവവും പങ്കുവച്ച് സര്‍ജാനോ ഖാലിദും പ്രിയ വാര്യറും, ഫോര്‍ ഇയേഴ്‌സ് ട്രെയിലര്‍ - സര്‍ജാനോ ഖാലിദ്
4 Years trailer: ഫോര്‍ ഇയേഴ്‌സ് ട്രെയിലര്‍ റിലീസ് ചെയ്‌തു. പ്രിയ വാര്യറും സര്‍ജാനോ ഖാലിദും ഒന്നിക്കുന്ന ക്യാമ്പസ് പ്രണയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്.
ഒരിടവേളയ്‌ക്ക് ശേഷം പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കുന്നത്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ഫോര്‍ ഇയേഴ്‌സിന്‍റെ നിര്‍മാണം. സാലു കെ.തോമസാണ് ഛായാഗ്രഹണം. സംഗീത് പ്രതാപ് എഡിറ്റിംഗും നിര്‍വഹിക്കും. തപസ് നായക് ആണ് സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.