ജോജുജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്‍റണി' (Antony). 'ആന്‍റണി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് സരിഗമ. സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) ഒരുക്കിയ 'പാപ്പൻ' (Paappan) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
കല്യാണി പ്രിയദർശന്‍ (Kalyani Priyadarshan), ആശ ശരത്ത് (Asha Sharath) എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. കൂടാതെ ചെമ്പൻ വിനോദ് ജോസ് (Chemban Vinod Jose), നൈല ഉഷ (Nyla Usha), വിജയരാഘവൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Also Read:Pulimada| റിലീസിനൊരുങ്ങി 'പുലിമട'; ജോജുവിനൊപ്പം മുഖ്യ വേഷത്തിൽ ഐശ്വര്യ രാജേഷും
ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം 'പൊറിഞ്ചു മറിയം ജോസി'ൽ (Porinju Mariam Jose) ജോജു ജോര്‍ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, വിജയരാഘവൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അടുത്തിടെ ആന്‍റണിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Antony First Look poster) പുറത്തിറങ്ങുകയുണ്ടായി. ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ചും പൂജയും നടന്നത്.
'പൊറിഞ്ചു മറിയം ജോസ്' ബോക്‌സോഫിസില്‍ വലിയ വിജയം നേടിയിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോർജ് അവതരിപ്പിച്ചത്. ജോജുവിന്‍റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ് കഥാപാത്രം കൂടിയായിരുന്നു കാട്ടാളന്‍ പൊറിഞ്ചു. ഈ കഥാപാത്രത്തിന് ആരാധകരും ഏറെയാണ്.