Sardar teaser: സൂപ്പര്‍ താരം കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ദാര്‍' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 'സര്‍ദാര്‍' വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിര്‍മാതാക്കളായ പ്രിന്‍സ് പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'സര്‍ദാര്‍' ടീസര്‍ പങ്കുവച്ച് കൊണ്ടാണ് അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
'ഒരിക്കല്‍ ചാരനായാല്‍ എന്നും ചാരന്‍! മിഷന്‍ ഉടന്‍ ആരംഭിക്കും' എന്ന അടിക്കുറിപ്പോടു കൂടിയാണ് ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ടീസറില്‍ ഒരു ഇന്‍റലിജന്‍റ് ഉദ്യോഗസ്ഥന്‍ കാര്‍ത്തിയോട് സംസാരിക്കുന്നതാണ് കാണാനാവുക. 'നിങ്ങള്‍ സര്‍ക്കാരിന്‍റെ ഒരു പ്രധാന ഓപ്പറേഷന്‍ നശിപ്പിച്ചു. അതിനാല്‍, നിങ്ങളെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ഞാനാണ് അവരെ അത് ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഒരു രാജ്യദ്രോഹിയുടെ മകനാണ് എന്നതാണ് ഇപ്പോള്‍ നിങ്ങളുടെ ഐഡന്‍റിറ്റി. അത് നമ്മുടെ നേട്ടവുമാണ്. നമ്മുടെ ശത്രുക്കളില്‍ നിന്ന് നല്ല പേര് സമ്പാദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എനിക്ക് വേണ്ടി ഒരു ഏജന്‍റായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാണോ..?' ശേഷമാണ് കാര്‍ത്തി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.