ബോളിവുഡിലെ താരസുന്ദരിയാണ് സാറ അലി ഖാൻ. രൺവീർ സിങ്ങിനൊപ്പം അഭിനയിച്ച സിംബ എന്ന ചിത്രത്തിലൂടെയാണ് താരം ആരാധക മനം കവർന്നത്. സെയ്‌ഫ് അലി ഖാന്‍റെയും അമൃത സിംഗിന്‍റെയും മകളുമാണ് സാറ.
സമൂഹ മാധ്യമങ്ങളിൽ സാറ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകാറുള്ളത്. ഫിറ്റ്നസ് ഫ്രീക്കായാണ് താരം കൂടുതൽ ചിത്രങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്. സാറയുടെ ജിം ലുക്കിനെ കുറിച്ച് ആകാംക്ഷയുള്ളവരാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം. ഇപ്പോഴിതാ ഫിറ്റ്നസ് പ്രേമിയായ സാറ അലി ഖാന്‍ പുതിയ വർക്കൗട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.
'ഹാപ്പി ന്യൂ വീക്ക്, വർക്കൗട്ടാണ് എന്‍റെ ആദ്യ പ്രണയം' എന്നും കുറിച്ചുകൊണ്ടാണ് താരം സമൂഹ മാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. 'ലേക്കെ പെഹലാ പെഹലാ പ്യാർ' എന്ന ഹിന്ദി ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു താരം വീഡിയോ പങ്കുവച്ചത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പ്രോത്സാഹനവുമായി എത്തിയത്. താരത്തിന്‍റെ ഡെഡിക്കേഷനെയും ഫിറ്റ്നസിനോടുള്ള സ്‌നേഹത്തെയും പ്രശംസിച്ച് ആരാധകർ കമന്‍റ് ബോക്‌സിൽ ഒഴുകിയെത്തി.
ഏ വതൻ മേരേ വതൻ, റോംകോം സാരാ ഹട്‌കെ സാരാ ബച്ച് കേ, കിടിലൻ ത്രില്ലർ മർഡർ മുബാറക് എന്നിവയാണ് താരത്തിന്‍റെ വാരാനിരിക്കുന്ന ചിത്രങ്ങൾ.