കേരളം

kerala

ETV Bharat / entertainment

Santhanam Kick Release Teaser : ഇത് സന്താനത്തിന്‍റെ 'കിക്ക്' ; റിലീസ് തീയതി പുറത്ത് - പ്രശാന്ത് രാജ്

Kick Movie Release Teaser : സന്താനം നായകനാകുന്ന 'കിക്ക്' സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലേക്ക്

Kick Release Teaser  സന്താനം നായകനാകുന്ന കിക്ക്  കിക്ക്  കിക്ക് സെപ്റ്റംബർ ഒന്നിന്  Santhanam Kick Release Teaser  Santhanam Kick movie  Kick movie  Kick Release  Kick Release Teaser out  Kick Teaser  കിക്ക് റിലീസ് തിയതി പുറത്ത്  കിക്ക് റിലീസ് തിയതി  കിക്ക് റിലീസ്  സന്താനം  Santhanam new movie  tamil new movies  tamil upcoming movies  പ്രശാന്ത് രാജ്  Prashant Raj
Santhanam Kick Release Teaser

By ETV Bharat Kerala Team

Published : Aug 26, 2023, 3:20 PM IST

മിഴിൽ ഹാസ്യനടനായി തിളങ്ങിയ സന്താനം (Santhanam) നായകനായി പുതിയ ചിത്രം വരുന്നു. പ്രശാന്ത് രാജ് (Prashant Raj) സംവിധാനം ചെയ്യുന്ന 'കിക്ക്' (Kick) എന്ന ചിത്രത്തിലാണ് സന്താനം കേന്ദ്ര കഥാപാത്രമായി എത്തുന്നത്. റൊമാൻസ് - കോമഡി ഡ്രാമ ജോണറിലുള്ള ചിത്രം സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലെത്തും. അടുത്തിടെയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപനവുമായി പുതിയ ടീസർ പുറത്തുവന്നത് (Santhanam Kick Release Teaser).

ചുരുങ്ങിയ സമയം കൊണ്ടുതന്നെ 4.2 മില്യണിലേറെ കാഴ്‌ചക്കാരെയാണ് സരിഗമ തമിഴ് (SAREGAMA Tamil) യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ നേടിയത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി എന്‍റർടെയ്‌നർ തന്നെയാകും 'കിക്ക്' എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ.

സന്താനം നായകനാകുന്ന 15-ാമത്തെ ചിത്രം കൂടിയാണ് 'കിക്ക്'. താനിയ ഹോപ്പ് (Tanya Hope) ആണ് ചിത്രത്തിലെ നായിക. രാഗിണി ദ്വിവേദിയും (Ragini Dwivedi) ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ബ്രഹ്‍മാനന്ദം (Bramanadam), സെന്തില്‍ (Senthil), മന്‍സൂര്‍ അലി ഖാന്‍ (Mansoor Ali Khan), തമ്പി രാമയ്യ (Thambi Ramaiah), കോവൈ സരള (Kovai Sarala), അന്തരിച്ച നടൻ മനോബാല (Manobala), വൈ ജി മഹേന്ദ്രന്‍, രാജേന്ദ്രന്‍, വൈയാപുരി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നു.

സംവിധായകന്‍ പ്രശാന്ത് രാജ് തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. നവീൻ രാജാണ് (Naveen Raj) ചിത്രത്തിന്‍റെ നിർമാണം. ഛായാഗ്രഹണം സുധാകര്‍ എസ് രാജും (Sudhakarr S. Raj) എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രനും (Nagooran Ramachandran) നിർവഹിച്ചിരിക്കുന്നു. അര്‍ജുന്‍ ജന്യയാണ് (Arjun Janya) 'കിക്കി'ന് സംഗീതം പകരുന്നത്.

'കിക്ക്' ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ :കലാസംവിധാനം - മോഹന്‍ ബി കാരെ, സംഘട്ടന സംവിധാനം - രവി വര്‍മ്മ, ഡേവിഡ് കാസ്റ്റിലോ, കൊറിയോഗ്രഫി - കുല ഭൂഷണ്‍, സന്തോഷ് ശേഖര്‍, സഹ സംവിധാനം - വിജയ് അഭിമന്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വി ഭാഗ്യരാജ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - നിൻഗ്‌രാജ്, വസ്‌ത്രാലങ്കാരം - ഭരത്, നന്ദ എസ് ടി ആര്‍, സ്റ്റില്‍സ് - സംഗീത്, വി എഫ് എക്‌സ് വിഎഫ്എക്‌സ് പൈറേറ്റ്സ്.

READ ALSO:VA Shrikumar Supports Allu Arjun On Negative Comments അല്ലു അര്‍ജുന്‍ 'ഒറ്റ തോളിൽ കയറ്റി കൊണ്ടു പോയ' സിനിമ ആണത്: വിഎ ശ്രീകുമാര്‍

അതേസമയം 'ഗുലു ഗുലു' (Gulu Gulu), ഏജന്‍റ് കണ്ണായിറാം (Agent Kannayiram) എന്നിങ്ങനെ രണ്ട് ചിത്രങ്ങളാണ് സന്താനം കേന്ദ്ര കഥാപാത്രമായി പോയ വർഷം റിലീസ് ചെയ്‌തത്. രത്ന കുമാര്‍ സംവിധാനം ചെയ്‌ത റോഡ് ആക്ഷന്‍ കോമഡി ചിത്രമായിരുന്നു 'ഗുലു ഗുലു'. മനോജ് ബീധ (Manoj Beedha) ആണ് മിസ്റ്ററി ത്രില്ലര്‍ ചിത്രമായ 'ഏജന്‍റ് കണ്ണായിറാം' സംവിധാനം ചെയ്‌തത്.

ABOUT THE AUTHOR

...view details