കേരളം

kerala

ETV Bharat / entertainment

'പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട്‌ രൂപയുടെ എങ്കിലും ആത്മാര്‍ഥത കാണിക്കണം'; നൂറിനെതിരെ നിര്‍മാതാവ്‌ - സിനിമ

Producer against Noorin: നൂറിന്‍ മെസേജ്‌ ചെയ്‌താല്‍ മറുപടി തരില്ല. ഫോണ്‍ വിളിച്ചാലും എടുക്കില്ല. എന്നെ കണ്ടാണോ സിനിമയ്‌ക്ക് കാശ്‌ മുടക്കിയത്‌ എന്നാണ് നൂറിന്‍ തങ്ങളോട് ചോദിച്ചതെന്ന് നിര്‍മാതാവ് രാജു ഗോപി ചിറ്റേത്ത്

Santacruz team against Noorin Sherif  നൂറിനെതിരെ നിര്‍മാതാവ്‌  Producer against Noorin  Noorin Sherif irresponsible in movie promotions  Director Johnson against Noorin  നൂറിന്‍ ഷെരീഫ്  സാന്‍റാക്രൂസ്  മലയാള സിനിമ  സിനിമ  നടി
'പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട്‌ രൂപയുടെ എങ്കിലും ആത്മാര്‍ഥത കാണിക്കണം'; നൂറിനെതിരെ നിര്‍മാതാവ്‌

By

Published : Jul 13, 2022, 3:50 PM IST

Raju Gopi Chitteth against Noorin: നടി നൂറിന്‍ ഷെരീഫിന്‌ എതിരെ നിര്‍മാതാവ് രാജു ഗോപി ചിറ്റേത്ത്. നൂറിന്‍ ഷെരീഫ്‌ കേന്ദ്രകഥാപാത്രമായ ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ സംവിധാനം ചെയ്‌ത 'സാന്‍റാക്രൂസ്‌'. അടുത്തിടെ റിലീസ് ചെയ്‌ത സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നൂറിന് എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Noorin Sherif irresponsible in movie promotions: ചോദിച്ച പ്രതിഫലം മുഴുവന്‍ നല്‍കിയിട്ടും മുന്‍പ് വാക്ക് പറഞ്ഞിരുന്നത് പ്രകാരം നൂറിന്‍ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നില്ല എന്നാണ് നിര്‍മാതാവിന്‍റെ ആരോപണം. 'നൂറിന്‍ ചോദിച്ച പണം മുഴുവന്‍ കൊടുത്തു. പ്രൊമോഷന് വരാമെന്ന് അവര്‍ ഏറ്റിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്രയും ആളുകള്‍ കൂടി പടം കാണാന്‍ തിയേറ്ററില്‍ കയറുമായിരുന്നു.

Producer against Noorin: പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട് രൂപയുടെ എങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യണ്ട. രണ്ട്‌ രൂപയുടെ എങ്കിലും ആത്മാര്‍ഥത കാണിക്കണം. അതല്ലേ മനസാക്ഷി?. മെസേജ്‌ ചെയ്‌താല്‍ മറുപടി തരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എന്നെ കണ്ടാണോ സിനിമയ്‌ക്ക് കാശ്‌ മുടക്കിയത്‌ എന്നാണ് നൂറിന്‍ ഞങ്ങളോട് ചോദിച്ചത്', വാര്‍ത്ത സമ്മേളനത്തില്‍ രാജു ഗോപി ചിറ്റേത്ത് പറഞ്ഞു.

Director Johnson against Noorin: സിനിമയുടെ റിലീസിന്‍റെ തലേ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ നൂറിനെതിരെ സംസാരിക്കേണ്ടെന്ന് നിര്‍മാതാവിനോട് പറഞ്ഞത് താനാണെന്ന് സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും പറഞ്ഞു. 'പക്ഷേ ഇപ്പോള്‍ പറയാതെ പറ്റില്ല എന്നായി. നൂറിന്‍ ഇല്ലാത്തത് കൊണ്ട് ചാനല്‍ പ്രചാരണ പരിപാടികള്‍ ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല.

നൂറിന്‍ സഹകരിക്കാത്തത് കൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് പറയുന്നത്‌. എല്ലാവരും നൂറിനെ കുറിച്ചാണ് ചോദിക്കുന്നത്‌. ഈ സിനിമയില്‍ അധികം പ്രശസ്‌തരില്ല. അജു വര്‍ഗീസ്‌ ഗസ്‌റ്റ്‌ റോളിലാണ്. ഇന്ദ്രന്‍സ്‌ ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ്', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിര്‍മാതാവിന്‍റെയും സംവിധായകന്‍റെയും ആരോപണങ്ങളോട് നൂറിന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ഈ ചെറിയ ചിത്രത്തിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും നിര്‍മാതാവ് മറന്നില്ല.

Also Read: കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല; കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്

ABOUT THE AUTHOR

...view details