Thalapathy 67 villain: 'കെജിഎഫ് 2'വില്‍ യാഷിന്‍റെ വില്ലനായതിന് പിന്നാലെ ദളപതി വിജയുടെ വില്ലനാകാനൊരുങ്ങി ബോളിവുഡ് താരം സഞ്ജയ് ദത്ത്. 'ദളപതി 67' ലാണ് വിജയുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എതിരാളികളുടെ ഓപ്‌ഷനുകളുടെ പട്ടികയില്‍ സഞ്ജയ് ദത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദളപതി വൈകാരികമായ ചിത്രമായതിനാല്‍ അല്‍പം ശക്തമായ വില്ലന്‍ കഥാപാത്രം ആവശ്യമാണെന്നും വിവേക് ഒബ്രോയ് പ്രതിനായക വേഷം ചെയ്യുമെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 'കെജിഎഫ് 2'ന്‍റെ വന്‍ വിജയത്തിന് ശേഷമാണ് ഇതേകുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 'മാസ്‌റ്ററി'ന് ശേഷം വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലളിത് കുമാര്‍ പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മിക്കുന്നതെന്നും സൂചനയുണ്ട്. അതേസമയം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും വിജയ് അടുത്തതായി അഭിനയിക്കുകയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.