Yashoda trailer: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'യശോദ'. 'യശോദ'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തുവിട്ട് നിമിഷ നേരങ്ങള്‍ക്കകം 'യശോദ'യുടെ ഹിന്ദി ട്രെയിലര്‍ തരംഗമായി മാറി.
Yashoda trailer viral: 24 മണിക്കൂര്‍ തികയും മുമ്പ് തന്നെ ട്രെയിലര്‍ രണ്ട് മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. 21 ലക്ഷത്തിലധികം പേരാണ് ഇതുവരെ 'യശോദ'യുടെ ഹിന്ദി ട്രെയിലര്‍ കണ്ടിരിക്കുന്നത്. ആദിത്യ മൂവീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
Actors unveiled Yashoda trailer: ഇന്ത്യന്‍ സിനിമ മേഖലയിലെ പ്രമുഖ താരങ്ങളാണ് 'യശോദ' ട്രെയിലര്‍ പുറത്തുവിട്ടത്. ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, തെലുഗുവില്‍ നിന്നും വിജയ് ദേവരകൊണ്ട, മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍, തമിഴില്‍ നിന്നും സൂര്യ, കന്നഡയില്‍ നിന്നും രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് 'യശോദ' ട്രെയിലര്‍ റിലീസ് ചെയ്‌തത്.
Samantha as surrogate mother: ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മികച്ച ത്രില്ലര്‍ ചിത്രമാണ് 'യശോദ' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വാടക ഗര്‍ഭധാരണത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.
സിനിമയില്‍ ഒരു വാടക അമ്മയായാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്. ട്രെയിലറിന്‍റെ തുടക്കത്തില്‍ കീഴടങ്ങുന്ന കഥാപാത്രമായാണ് സാമന്തപ്രത്യക്ഷപ്പെടുന്നതെങ്കില്‍, ട്രെയിലറിന്‍റെ അവസാനത്തില്‍ എതിരാളികളോട് സധൈര്യം പോരാടുന്ന താരത്തെയാണ് കാണാനാവുക.