കേരളം

kerala

ETV Bharat / entertainment

സന്തോഷവതി ആയി സാമന്ത, സീരിയസ്‌ ആയി വിജയ്‌ ദേവരക്കൊണ്ട - Samantha dream project

Samantha Vijay Deverakonda next movie: വീണ്ടും ഒന്നിച്ച്‌ സാമന്തയും വിജയ്‌ ദേവരക്കൊണ്ടയും.. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Samantha Vijay Deverakonda next movie  Samantha Vijay Deverakonda movie title  Samantha Vijay Deverakonda upcoming film  Samantha Vijay Deverakonda movie Khushi  Kushi release date  സന്തോഷവതി ആയി സാമന്ത  സീരിയസ്‌ ആയി വിജയ്‌ ദേവരക്കൊണ്ട  Samantha Vijay Deverakonda movies  Samantha collaboration with Shiva Nirvana  Kushi shooting  Samantha latest movies  Samantha dream project  Kushi motion poster
സന്തോഷവതി ആയി സാമന്ത, സീരിയസ്‌ ആയി വിജയ്‌ ദേവരക്കൊണ്ട...

By

Published : May 16, 2022, 2:14 PM IST

Samantha Vijay Deverakonda upcoming film: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്ത വിജയ്‌ ദേവരക്കൊണ്ട കൂട്ടുകെട്ട്‌ ഒരിക്കല്‍ കൂടി ബിഗ്‌ സ്‌ക്രീനില്‍ തെളിയുന്നത്‌ കാണാന്‍ അക്ഷമരായി കാത്തിരിക്കുകയാണ്‌ പ്രേക്ഷകര്‍. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

Samantha Vijay Deverakonda movie title: സാമന്തയും വിജയ്‌ ദേവരക്കൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിന് 'കുഷി' എന്നാണ് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക്‌ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്‌റ്ററും പുറത്തിറങ്ങി. സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് 'കുഷി' യുടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്‌. റിലീസ്‌ തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്‌. 2022 ഡിസംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Kushi release date: 'ഈ ക്രിസ്മസ് പുതുവത്സരത്തില്‍... ചിരിയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിസ്‌ഫോടനം.. ഒരു ഗ്രാന്‍ഡ്‌ കുടുംബ അനുഭവം...' -ഇപ്രകാരം കുറിച്ച്‌ കൊണ്ടാണ് സാമന്ത പോസ്‌റ്ററും മോഷന്‍ പോസ്‌റ്ററും പങ്കുവച്ചത്‌. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 23ന്‌ ചിത്രം റിലീസിനെത്തുമെന്നും സാമന്ത കുറിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Samantha Vijay Deverakonda movie Khushi: ഒരു ഇതിഹാസ റൊമാന്‍റിക്‌ കോമഡി ചിത്രം. ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ളതാണ്. - പോസ്‌റ്ററും മോഷന്‍ പോസ്‌റ്ററും പങ്കുവച്ച്‌ കൊണ്ട്‌ ഇപ്രകാരമാണ് വിജയ്‌ ദേവരക്കൊണ്ട ഇന്‍സ്‌റ്റയില്‍ കുറിച്ചത്‌.

Samantha Vijay Deverakonda movies: ഇതാദ്യമായല്ല സാമന്തയും വിജയ്‌ ദേവരക്കൊണ്ടയും ഒന്നിക്കുന്നത്‌. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക്‌ സൂപ്പര്‍ഹിറ്റ്‌ ചിത്രം 'മഹാനടി'ക്ക്‌ വേണ്ടിയാണ് ആദ്യമായി സാമന്തയും വിജയ്‌ ദേവരക്കൊണ്ടയും ഒന്നിച്ചത്‌. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. നാഗ്‌ അശ്വിന്‍ ആയിരുന്നു സംവിധാനം.

Samantha collaboration with Shiva Nirvana: ശിവ നിര്‍വന ആണ് കുഷിയുടെ സംവിധാനം. ശിവ നിര്‍വയ്‌ക്കൊപ്പവും ഇത്‌ രണ്ടാം തവണയാണ് സാമന്ത പ്രവര്‍ത്തിക്കുന്നത്‌. നേരത്തെ ശിവ നിര്‍വന സംവിധാനം ചെയ്‌ത മജിലിയിലും സാമന്ത അഭിനയിച്ചിരുന്നു.

Kushi shooting: മൈത്രി മൂവി മേക്കേഴ്‌സ്‌ ആണ് നിര്‍മാണം. ഹേഷാം അബ്‌ദുല്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കാശ്‌മീരിലാണ് കുഷിയുടെ ചിത്രീകരണം ആരംഭിച്ചത്‌. ഹൈദരാബാദ്‌, വിശാഖപട്ടണം, ആലപ്പി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും സിനിമ ചിത്രീകരിക്കും.

Samantha latest movies: തമിഴ്‌ റൊമാന്‍റിക്‌ കോമഡി ആയി ഒരുങ്ങിയ 'കാതു വാക്കുലെ രണ്ട്‌ കാതല്‍' ആയിരുന്നു സാമന്തയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുറങ്ങിയ ചിത്രം. വിഘ്‌നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ നയന്‍താര വിജയ്‌ സേതുപതി എന്നിവരും കേന്ദ്രകഥാപാത്രങ്ങളായിരുന്നു.

Samantha dream project: 'ശാകുന്തളം' ആണ് റിലീസിനൊരുങ്ങുന്ന നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്‌. 2020ലായിരുന്നു ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തള'ത്തിന്‍റെ പ്രഖ്യാപനം. 'ശാകുന്തളം' തന്‍റെ സ്വപ്‌ന സിനിമയാണെന്നും സ്വപ്‌ന കഥാപാത്രമാണെന്നും പ്രഖ്യാപന വേളയില്‍ സാമന്ത പറഞ്ഞിരുന്നു. ഗുണശേഖറുമായി ഇതാദ്യമായാണ് സാമന്ത ഒന്നിക്കുന്നത്‌. ബിഗ്‌ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ്‌ ചെയ്യും.

Also Read: ദേവരക്കൊണ്ടയുടെ പിറന്നാള്‍ ദിനത്തില്‍ അനുരാഗികളായി സാമന്തയും അനന്യയും

ABOUT THE AUTHOR

...view details