Samantha health news: തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത റൂത്ത് പ്രഭു. തനിക്ക് മയോസിറ്റിസ് രോഗമാണെന്ന് താരം വെളിപ്പെടുത്തി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'യശോദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ദീര്‍ഘമായ കുറിപ്പ് പങ്കുവച്ച് താരം ഇന്‍സ്‌റ്റഗ്രാമിലെത്തിയത്.
Samantha diagnosed with Myositis: സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'യശോദ'. രണ്ട് ദിവസം മുമ്പാണ് 'യശോദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്‍റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്.
Samantha Ruth Prabhu instagram post: ഇന്‍സ്‌റ്റഗ്രാമിലൂടെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. താന്‍ മയോസിറ്റിസ് രോഗവുമായി മല്ലിടുകയാണെന്നാണ് സാമന്തയുടെ വെളിപ്പെടുത്തല്‍. ചികിത്സയിലിരിക്കെ പുതിയ പ്രോജക്‌ടിനായി ഡബ്ബ് ചെയ്യുന്നതായി തോന്നിക്കുന്ന ഒരു ചിത്രത്തോടു കൂടിയുള്ളതാണ് സാമന്തയുടെ രോഗനിര്‍ണയ വെളിപ്പെടുത്തല്‍ പോസ്‌റ്റ്. സാമന്തയുടെ കയ്യില്‍ ഡ്രിപ്പ് കുത്തിയിരിക്കുന്നതും ചിത്രത്തില്‍ കാണാം.
Samantha Ruth Prabhu Myositis: യശോദയുടെ ട്രെയിലര്‍ ലോഞ്ചിന് ശേഷം ആരാധകരില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സാമന്ത കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നും ഈ അവസ്ഥയും കടന്നു പോകുമെന്നാണ് താരം പറയുന്നത്. എന്നാല്‍ ശാരീരികമായും മാനസികമായും രോഗവുമായി മല്ലിട്ടിരുന്ന ആ ദിനങ്ങള്‍ കുറച്ച് കഠിനമായിരുന്നുവെന്നും സാമന്ത പറഞ്ഞു.
Samantha Ruth Prabhu Health Condition: 'യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഈ സ്‌നേഹവും ബന്ധവും ഞാന്‍ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാന്‍ എനിക്കിത് ശക്തി നല്‍കുന്നു.