കേരളം

kerala

ETV Bharat / entertainment

'യശോദ'യുടെ ടീസറും ദീപാവലി സ്‌പെഷ്യല്‍ പോസ്‌റ്ററും പുറത്ത് - യശോദ

Yashoda teaser: 'യശോദ'യുടെ പുതിയ ടീസറും പോസ്റ്ററും പുറത്ത്

Yashoda Diwali special poster  Yashoda  Diwali special  Yashoda poster  Samantha starrer Yashoda  Samantha  Yashoda teaser  യശോദയുടെ പുതിയ പോസ്‌റ്റര്‍  Yashoda trailer  Yashoda release  Yashoda cast and crew  Producer about Yashoda  Samantha action scenes in Yashoda  യശോദയുടെ ദീപാവലി സ്‌പെഷ്യല്‍ പോസ്‌റ്റര്‍  യശോദ  ദീപാവലി സ്‌പെഷ്യല്‍
യശോദയുടെ ദീപാവലി സ്‌പെഷ്യല്‍ പോസ്‌റ്റര്‍ പുറത്ത്; ടീസറില്‍ ഒളിപ്പിച്ച് ട്രെയ്‌ലര്‍ റിലീസ്‌

By

Published : Oct 24, 2022, 7:23 PM IST

Yashoda Diwali special poster: തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത കേന്ദ്രകഥാപാത്രമാകുന്ന 'യശോദ'യുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്. ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പങ്കുവച്ചത്.

Yashoda trailer: 'യശോദ'യുടെ ട്രെയ്‌ലര്‍ റിലീസ്‌ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 27ന്‌ വൈകിട്ട് 5.36നാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുക. 'യശോദ'യുടെ ടീസര്‍ പങ്കുവച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുന്നത്.

Samantha action scenes in Yashoda: സാമന്തയുടെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ് 'യശോദ'. സാമന്തയുടെ ആക്ഷന്‍ രംഗങ്ങളാണ് 'യശോദ'യുടെ പ്രധാന ആകര്‍ഷണം. നിര്‍ണായക ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ഫ്രഞ്ച്‌ സ്‌റ്റണ്ട്‌ മാസ്‌റ്റര്‍ യാനിക് ബെന്നിന്‍റെ നേതൃത്വത്തിലാണ് നടി പരിശീലനം നേടിയത്. സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ റിലീസ്‌ കൂടിയാണ് 'യശോദ'.

Yashoda release: ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്‌. ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത്. ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്‌, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. നേരത്തെ ഓഗസ്‌റ്റ് 12ന് റിലീസ്‌ ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

Yashoda cast and crew: മലയാളി താരം ഉണ്ണി മുകുന്ദന്‍ ആണ് സിനിമയില്‍ സാമന്തയുടെ നായകനായെത്തുന്നത്. വരലക്ഷ്‌മി ശരത്‌കുമാര്‍, റാവു രമേശ്‌, മുരളി ഷര്‍മ, സമ്പത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്‌, ദിവ്യ ശ്രീപദ, പ്രിയങ്ക ശര്‍മ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. പുളഗം ചിന്നരായ, ഡോ.ചള്ള ഭാഗ്യലക്ഷ്‌മി എന്നിവരുടേതാണ് സംഭാഷണം. എം.സുകുമാര്‍ ഛായാഗ്രഹണവും മാര്‍ത്താണ്ഡം എഡിറ്റിംഗും നിര്‍വഹിക്കും. മണിശര്‍മ ആണ് സംഗീതം.

Producer about Yashoda : ശ്രീദേവി മൂവീസ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവലെങ്ക കൃഷ്‌ണ പ്രസാദ് ആണ് നിര്‍മാണം. 'യശോദ' ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോടുകൂടിയ നിഗൂഢതയും വികാരപരിസരങ്ങളും ഒരുപോലെ ഉള്‍പ്പെടുത്തിയതാണെന്നും നിര്‍മാതാവ് ശിവലേങ്ക കൃഷ്‌ണ പ്രസാദ് പറഞ്ഞു.

Samantha latest movies: വിജയ്‌ ദേവരകൊണ്ട നായകനായെത്തുന്ന 'കുശി' ആണ് സാമന്തയുടെ മറ്റൊരു ചിത്രം. ക്രിസ്‌മസ് റിലീസായാണ് 'കുശി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തളം' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പുരാണ കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ മകളും അഭിനയിക്കുന്നുണ്ട്. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ശാകുന്തളം'.

Also Read :200 ദിവസത്തെ കഠിനപ്രയത്‌നം; ഹോട്ടല്‍ സെറ്റില്‍ താമസം; വീട്‌ വിട്ടിറങ്ങി സാമന്ത

വരുണ്‍ ധവാനൊപ്പം സിറ്റാഡെല്‍ എന്ന വെബ്‌ സീരീസിലും സാമന്ത വേഷമിടുന്നുണ്ട്. വിജയ്‌ സേതുപതി, നയന്‍താര എന്നിവര്‍ക്കൊപ്പം വേഷമിട്ട 'കാത്തുവാക്കുള രണ്ടു കാതല്‍' എന്ന സിനിമയിലാണ് സാമന്ത ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.

ABOUT THE AUTHOR

...view details