കേരളം

kerala

ETV Bharat / entertainment

പുതിയ മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു; സിറ്റാഡെല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത് - പുതിയ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ച് സാമന്ത

പുതിയ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ച് സാമന്ത. സിറ്റാഡെല്‍ വെബ്‌ സീരീസിലൂടെ വരുണ്‍ ധവാനൊപ്പം ആദ്യമായി ഒന്നിച്ചെത്തുകയാണ് സാമന്ത.

Samantha Ruth Prabhu  Samantha Ruth Prabhu is ready for her Mission  Citadel first look released  Citadel first look  Citadel  മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു  സിറ്റാഡെല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്  സിറ്റാഡെല്‍  സാമന്ത റൂത്ത് പ്രഭു  സാമന്ത  മിഷന് ഒരുങ്ങി സാമന്ത  Samantha s upcoming movies  Samantha s latest movies  Citadel directors about Samantha  Samantha about her role in Citadel  Samantha shares Citadel poster  Samantha Ruth Prabhu is ready for her Mission  Samantha joins Citadel team  പുതിയ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ച് സാമന്ത  സാമന്ത
പുതിയ മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു

By

Published : Feb 1, 2023, 4:34 PM IST

Samantha Ruth Prabhu is ready for her Mission: വിനോദ ലോകത്തെ വിസ്‌മയമായി മാറികൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭു. സിനിമകളിലൂടെ മാത്രമല്ല വെബ്‌ സീരീസുകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് സാമന്ത. 'ഫാമിലി മാന്‍ 2' എന്ന വെബ്‌ സീരീസിന് ശേഷം മറ്റൊരു സീരീസുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ് താരമിപ്പോള്‍.

Samantha joins Citadel team: റൂസോ ബ്രദേഴ്‌സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സീരീസ് ആയ 'സിറ്റാഡെലി'ന്‍റെ ഇന്ത്യന്‍ പതിപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കാനൊരുങ്ങുകയാണ് സാമന്ത. ആമസോണ്‍ പ്രൈമിലൂടെ സ്‌ട്രീമിംഗിനെത്തുന്ന ഈ ത്രില്ലര്‍ സീരീസില്‍ വരുണ്‍ ധവാന്‍ ആണ് സാമന്തയുടെ നായകനായെത്തുക. ഇക്കാര്യം സാമന്ത തന്നെയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

Samantha shares Citadel poster: 'മിഷനിലാണ്. സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിനായുള്ള ചിത്രീകരണം ഞങ്ങള്‍ ആരംഭിച്ചു' -ഇപ്രകാരമാണ് 'സിറ്റാഡെലി'ലെ സാമന്തയുടെ പോസ്‌റ്റര്‍ പങ്കുവച്ച് താരം കുറിച്ചത്. ലെതര്‍ ജാക്കറ്റും, കറുത്ത നിറമുള്ള ജീന്‍സും ധരിച്ചാണ് പോസ്‌റ്ററില്‍ സാമന്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരുണ്‍ ധവാന്‍, സംവിധായകരായ രാജ്, ഡികെ എന്നിവരെ താരം ടാഗും ചെയ്‌തിട്ടുണ്ട്.

Samantha about her role in Citadel: രാജ്, ഡികെ എന്നിവരുടെ തന്നെ 'ഫാമിലി മാന്‍' ആയിരുന്നു സാമാന്തയുടെതായി ഏറ്റവും ഒടുവില്‍ റിലീസായ വെബ്‌ സീരീസ്‌. 'സിറ്റാഡെലി'ലെ തന്‍റെ വേഷത്തെ കുറിച്ചും സാമന്ത വെളിപ്പെടുത്തുന്നുണ്ട്. 'ഏറ്റവും പ്രധാനമായി, 'സിറ്റാഡെലി'ലെ സ്‌ക്രിപ്‌റ്റ് ശരിക്കും എന്നെ ആവേശഭരിതയാക്കി. പരസ്‌പര ബന്ധിതമായ കഥാ സന്ദര്‍ഭങ്ങളാണ് സിറ്റെഡെലില്‍.

റൂസോ ബ്രദേഴ്‌സിന്‍റെ എജിബിഒ എന്ന സ്വതന്ത്ര ടെലിവിഷന്‍ നിര്‍മാണ കമ്പനി വിഭാവനം ചെയ്‌ത ഈ ഉജ്ജ്വലമായ പ്രപഞ്ചത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ത്രില്ലിലാണ്. ഈ പ്രോജക്‌ടിലൂടെ ആദ്യമായി വരുണ്‍ ധവാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങൾ അദ്ദേഹത്തിനൊപ്പം ഉള്ളപ്പോള്‍ നിങ്ങളും പൂര്‍ണ സന്തോഷത്തിലാകും' -സാമന്ത പറഞ്ഞു.

Citadel directors about Samantha: സാമന്തയുടെ ഈ ഉയര്‍ച്ചയില്‍ സന്തോഷമെന്ന് സംവിധായകരായ രാജും ഡികെയും പറഞ്ഞു. അതേസമയം റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജൊനാസ്, സ്‌റ്റാന്‍ലി ടുച്ചി തുടങ്ങിയവരും 'സിറ്റാഡെലി'ന്‍റെ ആദ്യ സീരീസില്‍ വേഷമിടും. കഴിഞ്ഞ വര്‍ഷമാണ് സാമന്ത തന്‍റെ മയോസൈറ്റിസ് രോഗ വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്‌റ്റഗ്രാമിലൂടെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സാമന്ത ആരാധകരുമായി പങ്കുവച്ചത്.

Samantha Ruth Prabhu instagram post: 'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഭേദമായതിന് ശേഷം ഇത് പങ്കിടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിലും കുറച്ചധികം സമയമെടുക്കുന്നു. എല്ലായ്‌പ്പോഴും ശക്തമായൊരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഞാന്‍ സാവധാനം മനസ്സിലാക്കുന്നു. ഈ പരാധീനത അംഗീകരിക്കുക എന്നത് ഇപ്പോഴും ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഉടന്‍ തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന കാര്യത്തില്‍ ഡോക്‌ടര്‍മാര്‍ക്ക് ഉറപ്പുണ്ട്.

ഞാന്‍ രോഗവുമായി മല്ലിടുമ്പോള്‍ ശാരീരികമായും മാനസികമായും കുറച്ച് ദിവസങ്ങള്‍ കഠിനമായിരുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു.. ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുമ്പോള്‍ പോലും ആ നിമിഷവും എങ്ങനെയെങ്കിലും കടന്നു പോകുന്നു... ഞാന്‍ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്ന് മാത്രമെ ഞാന്‍ ചിന്തിക്കുന്നുള്ളു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇതും കടന്നു പോകും' -ഇപ്രകാരമായിരുന്നു സാമന്തയുടെ കുറിപ്പ്.

Samantha s latest movies: തന്‍റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനായി സാമന്ത സിനിമയില്‍ നിന്നും താത്‌കാലികമായി വിട്ടു നിന്നിരുന്നു. ഈ ഇടവേളയില്‍ സാമന്തയുടെ സിനിമകള്‍ റിലീസിനെത്തിയിരുന്നു. 'യശോദ'യാണ് സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Samantha s upcoming movies: കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള 'ശാകുന്തള'മാണ് സാമന്തയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ദേവ് മോഹന്‍ നായകനായെത്തുന്ന ചിത്രം തെലുഗു, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഫെബ്രുവരി 17ന് റിലീസ് ചെയ്യും. വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'കുഷി' ആണ് സാമന്തയുടെ മറ്റൊരു പുതിയ പ്രോജക്‌ട്.

Also Read:ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ്‌ സാമന്ത; ആശ്വസിപ്പിച്ച് ആരാധകര്‍

ABOUT THE AUTHOR

...view details