Vijay Deverakonda birthday: വിജയ് ദേവരക്കൊണ്ടയുടെ 33ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്‍റെ ഈ ജന്മദിനത്തില്‍ അനുരാഗികളായി സാമന്തയും അനന്യ പാണ്ഡെയും എത്തിയിരിക്കുകയാണ്.
Samantha wishes Vijay Deverakonda: വിജയ് ദേവരക്കൊണ്ടയ്‌ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഇതുവരെ കാണാത്ത ചിത്രങ്ങളുമായാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജന്മദിനാശംസകള്‍ ദേവരക്കൊണ്ട.. ഈ വര്‍ഷം നിങ്ങളെ തേടിയെത്തുന്ന എല്ലാ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹനാണ്. നിങ്ങളുടെ പ്രവര്‍ത്തികള്‍ അവിശ്വസനീയമാംവിധം പ്രചോദനമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കും.' -വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് സാമന്ത കുറിച്ചു.
Samantha Vijay Deverakonda movies: 'മഹാനടി'ക്ക് ശേഷം സാമന്തയും വിജയ് ദേവരക്കൊണ്ടയും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. ശിവ നിര്‍വന സംവിധാനം ചെയ്യുന്ന ഇതുവരെ പേരിടാത്ത തെലുങ്ക് ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുക. 2018ല്‍ പുറത്തിറങ്ങിയ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം 'മഹാനടി'യിലാണ് സാമന്തയും വിജയ് ദേവരക്കൊണ്ടയും ഒന്നിച്ചെത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.