കേരളം

kerala

ETV Bharat / entertainment

'മരിച്ചിട്ടില്ല, പലപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു' ; പൊട്ടിക്കരഞ്ഞ് സാമന്ത - രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത

രോഗാവസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് സാമന്ത. തന്‍റെ അസുഖവുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെയും താരം പ്രതികരിച്ചു. യശോദയുടെ പ്രമോഷനിടെയായിരുന്നു സാമന്തയുടെ വെളിപ്പെടുത്തല്‍.

Samantha suffers Myositis  Samantha reacts on fake news  Samantha in Yashodha promotions  Samantha about her health updates  Samantha describes her fight against myositis  Samantha in Yashoda dubbing  Samantha Instagram post  പൊട്ടിക്കരഞ്ഞ് സാമന്ത  സാമന്ത  Samantha  യശോദ  യശോദ റിലീസ്  രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത  സാമന്തയുടെ വെളിപ്പെടുത്തല്‍
'ഞാന്‍ മരിച്ചിട്ടില്ല, പലപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു'; പൊട്ടിക്കരഞ്ഞ് സാമന്ത

By

Published : Nov 9, 2022, 6:13 PM IST

Samantha suffers Myositis : തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത അടുത്തിടെയാണ് തന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു താരം. സാമന്തയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ രോഗ ശാന്തി നേര്‍ന്ന്‌ ആരാധകരും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Samantha reacts on fake news: ഇതോടൊപ്പം താരം ഗുരുതരാവസ്ഥയിലാണെന്നും മരണത്തെ അഭിമുഖീകരിക്കുകയാണെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചു. ഇപ്പോഴിതാ തനിക്കെതിരെയുള്ള വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും താരം പറഞ്ഞു. രോഗത്തെ അതിജീവച്ചതിനെ കുറിച്ച് പറയുമ്പോള്‍ സാമന്ത പൊട്ടിക്കരഞ്ഞുപോയി.

Samantha in Yashodha promotions: തന്‍റെ രോഗാവസ്ഥയുടെ കൂടുതല്‍ വിവരങ്ങളും താരം വെളിപ്പെടുത്തി. ജീവിതത്തില്‍ താനിനി എഴുന്നേറ്റ് നടക്കില്ലെന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'യശോദ'. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

Samantha about her health updates: 'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതുപോലെ, ചില ദിവസങ്ങള്‍ നല്ലതായിരിക്കും. ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് മുന്നോട്ടുവയ്‌ക്കാന്‍ പറ്റില്ലെന്ന് തോന്നിയ അവസ്ഥ വരെ എനിക്കുണ്ടായി. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്നുവന്നോ എന്ന് അദ്‌ഭുതം തോന്നുകയാണ്. ഈ രോഗം ജീവന് ഭീഷണിയാണ്. മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെയുള്ള വാര്‍ത്തയുണ്ടായിരുന്നു.

Samantha describes her fight against myositis: പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അതൊരു യുദ്ധം ആയിരുന്നു. ജീവന് ഭീഷണി ഉണ്ടായില്ല. ഞാന്‍ അപകടാവസ്ഥയില്‍ ആണെന്ന് വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഞാന്‍ മരിച്ചിട്ടില്ല, മരിക്കാന്‍ കിടക്കുകയുമല്ല . അത്തരം തലക്കെട്ടുകള്‍ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു.

പലപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. ആ തോന്നല്‍ ഓരോ ദിവസവും കൂടി വന്നു. ഇപ്പോള്‍ മൂന്ന് മാസമായി. ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്‌ടര്‍മാര്‍ക്കടുത്തേയ്‌ക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിനങ്ങള്‍ മുഴുകി. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്‌പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ലല്ലോ.' -സാമന്ത പറഞ്ഞു.

Samantha in Yashoda dubbing : അതേസമയം രോഗാവസ്ഥയിലും 'യശോദ'യുടെ ഡബ്ബിങ്‌ താരം ചെയ്‌തിരുന്നു. തമിഴിലും തെലുഗുവിലുമായി സാമന്ത തന്നെയാണ് തന്‍റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്‌തിരിക്കുന്നത്. ഇക്കാര്യം സാമന്ത തന്നെയാണ് അറിയിച്ചിരിക്കുന്നത്. നവംബര്‍ 11നാണ് 'യശോദ'യുടെ റിലീസ്.

Also Read:'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത

Samantha Instagram post: 'യശോദ'യുടെ ഡബ്ബിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രോഗ വിവരം സാമന്ത വെളിപ്പെടുത്തിയത്. കയ്യില്‍ ഐവി ഡ്രിപ്പും ഘടിപ്പിച്ച് ഡബ്ബ് ചെയ്യുന്ന ചിത്രത്തിനൊപ്പം പങ്കുവച്ച താരത്തിന്‍റെ വികാര നിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 'യശോദ'യുടെ ട്രെയിലറിന് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു സാമന്തയുടെ കുറിപ്പ്.

പേശീവീക്കം എന്നറിയപ്പെടുന്ന മയോസൈറ്റിസ് എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. ഇതുമൂലം എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കും. വേദന അനുഭവപ്പെടും. കാലക്രമേണ രോഗം വഷളാകാം. നടക്കുന്നതിനിടെ കാലിടറി വീഴുകയോ കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുന്നതും ലക്ഷണങ്ങളാണ്.

ABOUT THE AUTHOR

...view details