Yashoda trailer: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'യശോദ'. റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വാടക ഗര്‍ഭധാരണത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 'യശോദ'യില്‍ വാടക അമ്മയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
സാമന്തയുടെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ അടങ്ങുന്നതാണ് ട്രെയ്‌ലര്‍. ട്രെയ്‌ലറില്‍ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രവുമായുള്ള പ്രണയ രംഗങ്ങളുമുണ്ട്. ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ യശോദ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത്. വരലക്ഷ്‌മി ശരത്‌കുമാര്‍, റാവു രമേശ്, മുരളി ഷര്‍മ, സമ്പത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശര്‍മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് 'യശോദ'യുടെ സംവിധാനം.
ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവലെങ്ക കൃഷ്‌ണ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പുളഗം ചിന്നരായ, ഡോ.ചള്ള ഭാഗ്യലക്ഷ്‌മി എന്നിവരുടേതാണ് സംഭാഷണം. എം.സുകുമാര്‍ ഛായാഗ്രഹണവും മാര്‍ത്താണ്ഡം എഡിറ്റിംഗും നിര്‍വഹിക്കും. മണിശര്‍മ ആണ് സംഗീതം. നവംബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.
Also Read: 'യശോദ'യുടെ ടീസറും ദീപാവലി സ്‌പെഷ്യല്‍ പോസ്‌റ്ററും പുറത്ത്