Shakuntalam new poster: തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ ഏറ്റവും പുതിയ ബിഗ് ബഡ്‌ജറ്റ് തെലുങ്ക് ചിത്രമാണ് 'ശാകുന്തളം'. ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. സാമന്തയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. കിടിലന്‍ മോക്കോവറില്‍ ചിന്താവിഷ്‌ടയായി ദൂരേയ്‌ക്ക് നോക്കി നില്‍ക്കുന്ന സാമന്തയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Shakuntalam first look: നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. വെള്ള വേഷത്തില്‍ ഒരു മാലാഖയെ പോലെയാണ് അന്ന് താരം പ്രത്യക്ഷപ്പെട്ടത്. 'അവതരിപ്പിക്കുന്നു.. പ്രകൃതിക്ക് പ്രിയപ്പെട്ടത്.. ശാകുന്തളത്തിലെ ശകുന്തള.' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് അന്ന് സാമന്ത കുറിച്ചത്. മയിലുകൾ, മാനുകൾ, ഹംസങ്ങൾ, ചിത്രശലഭങ്ങൾ എന്നിവര്‍ക്കൊപ്പം ഒരു പാറപ്പുറത്ത് ഇരിക്കുന്ന സാമന്തയെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക.
Shakuntalam cast and crew: സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണിത്. കാളിദാസന്‍റെ ശാകുന്തളത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ശാകുന്തളം'. ഇതിഹാസ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും സുപരിചിതനായ ദേവ് മോഹനാണ് സിനിമയില്‍ ദുഷ്യന്തനായി എത്തുക.
Allu Arjun daughter in Shakuntalam: വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. പ്രകാശ് രാജ്, മോഹന്‍ ബാബു, ഗൗതമി ബാലന്‍, മധുബാല, അനന്യ നാഗെല്ല, കബീര്‍ ബേഡി തുടങ്ങിയവര്‍ വേഷമിടുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും 'ശാകുന്തള'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തും. ഭരത രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ഹ അവതരിപ്പിക്കുക. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അസുര രാജാവായി നടന്‍ കബീര്‍ ദുഹാന്‍ സിങും വേഷമിടും.