മുംബൈ :ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള താരമാണ് സൽമാൻ ഖാൻ. തൻ്റെ വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും വിവാദങ്ങൾ ഒഴിഞ്ഞ് സൽമാന് സമയമുണ്ടായിട്ടില്ല. എന്നിരുന്നാലും മറ്റുള്ളവരുടെ മുന്നിൽ എന്നും തൻ്റെ അഭിപ്രായങ്ങൾ ധൈര്യപൂർവം തുറന്ന് പറയാൻ സൽമാന് മടിയുണ്ടായിട്ടില്ല.അതുപോലൊരു പ്രസ്‌താവനയുമായാണ് സൽമാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡ് താരം സൽമാൻ ഖാൻ ഹിന്ദി സിനിമ വ്യവസായത്തിലെ യുവ അഭിനേതാക്കൾക്ക് നേരെ ഒരു ചെറിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ എളുപ്പത്തിൽ ഒന്നും വിട്ടുകൊടുക്കില്ലെന്നായിരുന്നു സൽമാൻ്റെ വാക്കുകൾ. 68-ാമത് ഫിലിംഫെയർ അവാർഡ് 2023-ലെ വാർത്താസമ്മേളനത്തിനിടെ പത്രപ്രവർത്തകരാണ് സൽമാനോട് പുതിയ നടന്മാരിൽ ആരാണ് താങ്കളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്ന് ചോദിച്ചത്. മാധ്യമങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സൽമാൻ ഖാൻ.
പക്ഷേ ഞങ്ങൾ അഞ്ചുപേർ: ‘അവർ എല്ലാവരും വളരെ കഴിവുള്ളവരാണ്... വളരെ കഴിവുള്ളവരും അതേസമയം അവരുടെ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നവരുമാണ്. പക്ഷേ ഞങ്ങൾ അഞ്ചുപേർ അത്ര പെട്ടെന്ന് എളുപ്പത്തിൽ വിട്ടുകൊടുക്കുന്നവരല്ല. ഈ അഞ്ചുപേർ എന്ന് പറയുമ്പോൾ അതിൽ ആരൊക്കെയുണ്ട്.. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ഞാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവർ ഞങ്ങൾ അവരെ ഓടിക്കും’ - എന്നായിരുന്നു സൽമാൻ ഖാൻ്റെ വാക്കുകൾ. 'ഞങ്ങൾ ( ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ആമിർ ഖാൻ) ഉടൻ വിരമിക്കാൻ പദ്ധതിയിടുന്നില്ല.ഞങ്ങളുടെ സിനിമകൾ വിജയിച്ചതിനാൽ ഞങ്ങൾ ഫീസ് ഉയർത്തി. അതുകൊണ്ടുതന്നെ അവർ അവരുടെ ഫീസ് ഉയർത്തുന്നു. പക്ഷേ ഇതിൽ വിഷയമെന്താണെന്നാൽ അവരുടെ സിനിമകൾ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല’ - സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.