Salman Khan back to Bigg Boss after Diwali: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ കരണ്‍ ജോഹറാണ് ബിഗ് ബോസിന്‍റെ താത്‌ക്കാലിക അവതാരകന്‍. ബിഗ് ബോസ് സീസണ്‍ 16ന്‍റെ വരാനിരിക്കുന്ന മൂന്ന് എപ്പിസോഡുകളിലാണ് കരണ്‍ ജോഹര്‍ അവതാരകനായെത്തുക. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ വീണ്ടും ബിഗ് ബോസിലേക്ക് തിരികെയെത്തുമെന്ന് താരത്തോടടുത്ത വൃത്തം അറിയിച്ചു.
Karan Johar host Bigg Boss 16: "കഴിഞ്ഞ ആഴ്‌ച ആണ് സല്‍മാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. ഇപ്പോള്‍ വിശ്രമിക്കുന്ന താരം ദീപാവലിക്ക് ശേഷം സുഖം പ്രാപിക്കും. സല്‍മാന്‍ ഖാന്‍റെ ടീം അദ്ദേഹത്തിന് സുഖമില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഈ വ്യാഴാഴ്‌ച അദ്ദേഹം ചിത്രീകരണത്തിന് വന്നില്ല.
Salman Khan health update: സാധാരണയായി അദ്ദേഹം വീക്കെന്‍ഡ് (വെള്ളി, ശനി) എപ്പിസോഡിന്‍റെ ഷൂട്ട് വ്യാഴാഴ്‌ച തന്നെ ചെയ്യും. ഇപ്പോള്‍ സല്‍മാന് പകരമായി കരണ്‍ ജോഹര്‍ ആ സ്ഥാനം അലങ്കരിക്കും. ദീപാവലി സ്‌പെഷ്യല്‍ ഉള്‍പ്പെടെയുള്ള ബിഗ് ബോസിന്‍റെ മൂന്ന് എപ്പിസോഡുകള്‍ കരണ്‍ ജോഹര്‍ ഹോസ്‌റ്റ് ചെയ്യും. ശനി, ഞായർ എപ്പിസോഡുകൾ കൂടാതെ ദീപാവലി സ്‌പെഷ്യൽ എപ്പിസോഡ് തിങ്കളാഴ്‌ച സംപ്രേക്ഷണം ചെയ്യും", താരത്തോടടുത്ത വൃത്തം പറഞ്ഞു.
Bigg Boss 16 Diwali special episode: ശനിയാഴ്‌ച രാത്രി സംപ്രേക്ഷണം ചെയ്‌ത ഷോയുടെ എപ്പിസോഡിൽ സൽമാൻ ഖാന് സുഖമില്ലെന്ന് ബിഗ് ബോസ് ടീം അറിയിച്ചിരുന്നു. തുടര്‍ന്ന് കരൺ ജോഹര്‍ ഹോസ്‌റ്റിങ് ചുമതല ഏറ്റെടുക്കുമെന്നും അറിയിച്ചു. സല്‍മാന്‍റെ അസാന്നിധ്യത്തില്‍ ബിഗ് ബോസിന്‍റെ ഹോസ്‌റ്റിംഗ് ചുമതല താത്ക്കാലികമായാണ് കരണ്‍ ജോഹര്‍ ഏറ്റെടുത്തത്. നിലവില്‍ ജലക് ദിഖ്‌ല ജാ എന്ന റിയാലിറ്റി ഡാന്‍സ് ഷോയിലെ ജൂറി അംഗം കൂടിയാണ് കരണ്‍.