Kisi Ka Bhai Kisi Ki Jaan song Naiyo Lagda teaser:സല്‍മാന്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കീ ജാന്‍'. റിലീസിനടുക്കുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ 'നയ്യോ ലഗ്‌ദാ' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Kisi Ka Bhai Kisi Ki Jaan first song:'കിസി കാ ഭായ് കിസി കീ ജാനി'ലെ ആദ്യ ഗാനമാണ് 'നയ്യോ ലഗ്‌ദാ'. ലഡാക്കിലെ മനോഹരമായ താഴ്‌വരയിലാണ് ഈ മനോഹര പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് നാളെയാണ് (ഫെബ്രുവരി 12) ഗാനം റിലീസ് ചെയ്യുക.
Salman Khan Pooja Hegde in Naiyo Lagda:സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡയും തമ്മിലുള്ള പ്രണയമാകും ഗാനത്തിലെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടീസര്‍ പുറത്തുവിട്ടത് മുതല്‍ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിടുക.
Salman Khan Himesh Reshammiya reunites Naiyo Lagda:'നയ്യോ ലഗ്‌ദ' ഗാനത്തിലൂടെ സല്‍മാന്‍ ഖാനും സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്‌മിയയും വീണ്ടും ഒന്നിക്കുകയാണ്. സല്‍മാന്‍ ഖാന്‍റെ 'തേരി മേരി', 'താരേ നാം', 'തു ഹീ തു ഹര്‍ ജഗഹ്' തുടങ്ങിയ ഗാനങ്ങള്‍ക്ക് ഹിമേഷ് രേഷ്‌മിയയായിരുന്നു സംഗീതം ഒരുക്കിയത്. ഷബീര്‍ അഹ്മദിന്‍റെ വരികള്‍ക്ക് കമാല്‍ ഖാനും പലക് മുച്ഛലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.