കേരളം

kerala

ETV Bharat / entertainment

സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാൻ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്; ട്രെയിലര്‍ ഉടന്‍ - pooja hegde

കിസി കാ ഭായ് കിസി കി ജാന്‍റെ' മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് തിയതിയും അണിയറക്കാര്‍ പങ്കുവച്ചു

കിസി കാ ഭായ് കിസി കി ജാൻ മോഷന്‍ പോസ്‌റ്റര്‍  കിസി കാ ഭായ് കിസി കി ജാൻ  മോഷന്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്  Salman Khan  Kisi Ka Bhai Kisi Ki Jaan motion poster  Kisi Ka Bhai Kisi Ki Jaan traielr  Salman Khan Kisi Ka Bhai Kisi Ki Jaan
കിസി കാ ഭായ് കിസി കി ജാൻ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്

By

Published : Apr 7, 2023, 3:29 PM IST

സല്‍മാന്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഫാമിലി എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ'. സൂപ്പര്‍താര സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. മോഷന്‍ പോസ്‌റ്റില്‍ ഒളിപ്പിച്ച് സല്‍മാന്‍ ചിത്രത്തിന്‍റെ റിലീസ് തീയതി.

സൽമാൻ ഖാൻ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. കയ്യിൽ കത്തി പിടിച്ചിരിക്കുന്ന സല്‍മാന്‍ ഖാനെയാണ് മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക. രക്തത്തിന് പകരം ചുറ്റും പുഷ്‌പ ദളങ്ങൾ ഒഴുകുന്നതും മോഷന്‍ പോസ്‌റ്ററില്‍ കാണാം. 'ആക്ഷൻ ആരംഭിക്കട്ടെ! കിസി കാ ഭായ് കിസി കീ ജാന്‍ ട്രെയിലർ ഏപ്രിൽ 10ന് പുറത്തിറങ്ങും' -എന്ന അടിക്കുറിപ്പോടു കൂടിയാണ് സല്‍മാന്‍ ഖാന്‍ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ 'ആർആർആർ' താരം രാം ചരൺ അവതരിപ്പിച്ച 'യെന്റമ്മ' എന്ന ട്രാക്ക് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. 'എന്‍റെ ഏറ്റവും വിലയേറിയ ഓൺ-സ്‌ക്രീൻ നിമിഷങ്ങളിൽ ഒന്ന്. ലവ് യു ഭായ്.. ഈ ഇതിഹാസങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നു... #യെന്റമ്മ ഗാനം പുറത്തിറങ്ങി' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് രാം ചരണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഗാനം പങ്കുവച്ചത്. ഷബ്ബിർ അഹമ്മദിന്‍റെ വരികള്‍ക്ക് വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. സൽമാൻ ഖാൻ, വെങ്കിടേഷ് ദഗ്ഗുബതി, രാം ചരൺ, പൂജ ഹെഗ്‌ഡെ എന്നിവരാണ് ഈ ഗാന രംഗത്തില്‍ എത്തുന്നത്.

നേരത്തെ കിസി കാ ഭായ് കിസി കീ ജാനി'ലെ ആദ്യ ഗാനം 'നയ്യോ ലഗ്‌ദാ' പുറത്തിറങ്ങിയിരുന്നു. ലഡാക്കിലെ മനോഹരമായ താഴ്‌വരയിലാണ് ഈ മനോഹര പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്‌തത്.സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡയും തമ്മിലുള്ള പ്രണയമായിരുന്നു ഗാനത്തില്‍.

'നയ്യോ ലഗ്‌ദ' ഗാനത്തിലൂടെ സല്‍മാന്‍ ഖാനും സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്‌മിയയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍റെ 'തേരി മേരി', 'താരേ നാം', 'തു ഹീ തു ഹര്‍ ജഗഹ്' തുടങ്ങിയ ഗാനങ്ങള്‍ക്ക് ഹിമേഷ് രേഷ്‌മിയയായിരുന്നു സംഗീതം ഒരുക്കിയത്. ഷബീര്‍ അഹ്മദിന്‍റെ വരികള്‍ക്ക് കമാല്‍ ഖാനും പലക് മുച്ഛലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരുന്നത്.

നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. പരുക്കൻ ലുക്കിലാണ് ടീസറില്‍ താരം പ്രത്യക്ഷപ്പെട്ടത്. കെട്ടിടങ്ങളിൽ നിന്ന് ചാടുകയും, ആളുകളെ തല്ലുകയും ചെയ്യുന്ന സല്‍മാന്‍ ഖാനെയുമാണ് ടീസറില്‍ കാണാനായത്.

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ ഖാൻ, പൂജ ഹെഗ്‌ഡെ, വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ തുടങ്ങിയവര്‍ വേഷമിടുന്നു. 2023 ഈദ്‌ റിലീസായാകും ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Also Read:ബില്ലി ബില്ലി പാടി പഞ്ചാബി ഗായകന്‍; പൂച്ചകളുടെ വീഡിയോക്കൊപ്പം അപ്‌ഡേറ്റുമായി സല്‍മാന്‍ ഖാന്‍

ABOUT THE AUTHOR

...view details