Kisi Ka Bhai Kisi Ki Jaan has been wrapped up: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചു. ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
Salman Khan shared movie wrap up news: ക്ലീന്‍ ഷേവ് ചെയ്‌ത ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടാണ് 'കിസി കാ ഭായ് കിസി കീ ജാന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം താരം പങ്കുവച്ചിരിക്കുന്നത്. ഈദ് 2023 എന്ന ഹാഷ്‌ടാഗോടു കൂടിയുള്ളതാണ് താരത്തിന്‍റെ പോസ്‌റ്റ്.
Kisi Ka Bhai Kisi Ki Jaan hit screens on Eid:ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി ഏപ്രില്‍ 21നാണ് തിയേറ്ററുകളില്‍ എത്തുക. സല്‍മാന്‍ ഖാന്‍ തന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കുവച്ചതിന് പിന്നാലെ സിനിമയുടെ ട്രെയിലര്‍ റിലീസിനായി അപേക്ഷിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Fans commented on Salman Khan movie release:സിനിമയുടെ റിലീസിനായി ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നാണ് ചില ആരാധകരുടെ കമന്‍റ്. അതേസമയം റിലീസാകാത്ത സിനിമയുടെ ബോക്‌സ് ഓഫിസ് കലക്ഷനെ കുറിച്ചും ആരാധകര്‍ കമന്‍റ് ചെയ്യുന്നുണ്ട്. ആദ്യ ദിനം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നും ആഗോള ബോക്‌സ് ഓഫിസില്‍ 300 കോടി നേടുമെന്നുമാണ് ആരാധകരുടെ കമന്‍റുകള്‍.
Kisi Ka Bhai Kisi Ki Jaan cast: 'കഭി ഈദ് കഭി ദിവാലി' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. വെങ്കടേഷ് ദഗുബാട്ടി, പൂജ ഹെഗ്‌ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍റെ പ്രൊഡക്ഷന്‍ ബാനറായ സല്‍മാന്‍ ഖാന്‍ ഫിലിംസാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 13 ലെ താരം ഷെഹ്‌നാസ് ഗില്ലിന്‍റെയും പാലക് തിവാരിയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'കിസി കാ ഭായ് കിസി കി ജാൻ'.
Kisi Ka Bhai Kisi Ki Jaan teaser: കഴിഞ്ഞ മാസമാണ് 'കിസി കാ ഭായ് കിസി കി ജാനിന്‍റെ' ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പരുക്കൻ ലുക്കിലാണ് ടീസറില്‍ സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടത്. സല്‍മാന്‍ ഖാന്‍ കെട്ടിടങ്ങളിൽ നിന്ന് ചാടുന്നതും, ആളുകളെ തല്ലുന്നതും ഒക്കെയാണ് ടീസറില്‍ ദൃശ്യമായത്. താരം ഇന്ന് പങ്കുവച്ച ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിന് സമാനമായ ലുക്കായിരുന്നു ടീസറിലും താരത്തിന്.
Salman Khan cameo role in Pathaan:ബോളിവുഡ് കിംഗ് ഖാന്‍റെ 'പഠാനി'ലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ദീപിക പദുക്കോൺ നായികയായെത്തിയ ചിത്രത്തില്‍ ജോൺ എബ്രഹാമും സുപ്രധാന വേഷത്തിലെത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ യാഷ് രാജ് ഫിലിമിന്‍റെ നിര്‍മാണത്തിലൊരുങ്ങിയ സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു 'പഠാന്‍'.
Salman Khan upcoming project: 'ടൈഗര്‍ 3' ആണ് സല്‍മാന്‍ ഖാന്‍റെ മറ്റൊരു പുതിയ ചിത്രം. 2023 ദീപാവലി റിലീസായെത്തുന്ന ചിത്രത്തില്‍ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കെയ്‌ഫും വേഷമിടും.
Also Read:'ആ 8 വര്‍ഷം വളരെ മോശമായിരുന്നു'; സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി