മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ്. മുംബൈ പൊലീസാണ് താരത്തിന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. അഞ്ജാതരില്‍ നിന്നും വധ ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് താരത്തിന് ലൈസന്‍സ് ലഭിച്ചത്.
Salman Khan request for gun license: ഭീഷണിയെ തുടര്‍ന്ന് ജൂലൈ 22ന് മുംബൈ പൊലീസ് കമ്മിഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്‌തത്. ഒരു തോക്ക് കൈവശം വയ്‌ക്കാനുള്ള അനുമതിയാണ് താരത്തിന് നല്‍കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാം എന്നതിനെ കുറിച്ച് പരാമര്‍ശമില്ല. സാധാരണയായി ഒരാളുടെ സംരക്ഷണത്തിനായി പോയിന്‍റ് 32 കാലിബര്‍ റിവോള്‍വര്‍ അല്ലെങ്കില്‍ പിസ്‌റ്റള്‍ ആണ് വാങ്ങുന്നത്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അഞ്ജാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും പിതാവിനും എതിരെ വധഭീഷണി ഉയര്‍ന്നത്. ജൂണ്‍ അഞ്ചിനാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി മുഴക്കിയുള്ള കത്ത് വന്നത്.