Main Khiladi dance challenge by Bollywood stars: ഡാന്‍സ് ചലഞ്ചിന്‍റെ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരങ്ങള്‍. 1994ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രത്തിലെ 'മേം ഖിലാഡി തു അനാരി' എന്ന ഗാനത്തിന്‍റെ റീമിക്‌സ് ആയ 'മേം ഖിലാഡി' ആരാധകരടക്കം താരങ്ങളെയും ആവേശം കൊള്ളിക്കുകയാണ്. ഈ ഗാനത്തിന് നൃത്തം ചെയ്‌ത് ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സൂപ്പര്‍ താരങ്ങളും ആരാധകരും.
Salman Khan and Akshay Kumar dance to Main Khiladi: ഇപ്പോഴിതാ സല്‍മാന്‍ ഖാനും ഡാന്‍സ് ചലഞ്ചിന്‍റെ ഭാഗമായിരിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം 'മേം ഖിലാഡി'ക്ക് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍. ഇതിന്‍റെ വീഡിയോ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. 'മേം ഖിലാഡി സല്‍മാന്‍ ഖാന്‍റെ ഭാവനയെ പിടിച്ചു കുലുക്കിയപ്പോള്‍, താളം പിടിക്കാന്‍ അദ്ദേഹത്തിന് സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടി വന്നുളളൂ' -വീഡിയോ പങ്കുവച്ച് അക്ഷയ് കുമാര്‍ കുറിച്ചു.
Salman and Akshay gave a hug to each other: വീഡിയോയില്‍ കറുത്ത ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും, കറുത്ത ജീന്‍സുമാണ് സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്നത്. അതേസമയം നീല ടീ ഷര്‍ട്ടും തവിട്ട് നിറമുള്ള സ്‌നീക്കേഴ്‌സുമാണ് അക്ഷയ് കുമാര്‍ ധരിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍, ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ഊര്‍ജസ്വലമായ 'മേം ഖിലാഡി'യുടെ ഡാന്‍സ് റീല്‍, സല്‍മാനും അക്ഷയ് കുമാറും ഒന്നിച്ചിരുന്ന് ലാപ്‌ടോപ്പില്‍ കാണുന്നതാണ് കാണാനാവുക. നിമിഷങ്ങള്‍ക്കകം തന്നെ ഇരുവരും ഡാന്‍സിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോക്കൊടുവില്‍ ഇരുതാരങ്ങളും പരസ്‌പരം ചിരിക്കുന്നതും ആലിംഗനം ചെയ്യുന്നതും കാണാം. 'മുജ്‌സെ ഷാദി കരോഗി', 'ജാന്‍-ഇ-മന്‍' എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
Tiger Shroff and Akshay Kumar dance reel: നേരത്തെ അക്ഷയ് കുമാര്‍ ടൈഗര്‍ ഷ്രോഫിനൊപ്പം 'മേം ഖിലാഡി'ക്ക് നൃത്തം ചെയ്‌തിരുന്നു. ഇരുവരുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ടൈഗര്‍ ഷ്രോഫ് എനിക്കൊപ്പം മേം ഖിലാഡിക്ക് നൃത്തം ചെയ്‌തു. അങ്ങനെയാണ് ഇത് സംഭവിച്ചത്. നിങ്ങളുടെ ബെസ്‌റ്റിക്കൊപ്പം മേം ഖിലാഡി റീല്‍ എങ്ങനെ ഉണ്ടാകും? ഞാന്‍ വീണ്ടും പോസ്‌റ്റ് ചെയ്യാം'-ഇപ്രകാരമാണ് ടൈഗറിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് അക്ഷയ് കുമാര്‍ കുറിച്ചത്.